/sathyam/media/media_files/CKIG1sheXU7muJ4dnGgj.jpg)
കൊച്ചി: സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് അഖില തന്ത്രി പ്രചാരക് സഭ നല്‍കിയ ഹര്‍ജിക്ക് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
എന്താണ് സംഭവിക്കുന്നതെന്ന് അഖില തന്ത്രി പ്രചാരക് സഭയ്ക്ക് ധാരണയില്ലെന്ന് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് തന്ത്രിസഭ ഇത്തരം ആക്ഷേപം ഉയര്‍ത്തുന്നത്.
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ഹൈക്കോടതി ഇതുവരെ 10 ഇടക്കാല ഉത്തരവുകളിറക്കിയിട്ടുണ്ട്. ഇതിന് ശേഷം സി ബി ഐ അന്വേഷണ ആവശ്യം ഉന്നയിക്കുന്നതില്‍ ഒരു കാരണവുമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പ്രതികള്‍ നിരപരാധികളാണ് എന്നാണോ വാദമെന്നും ഹൈക്കോടതി ചോദിച്ചു.
അതേസമയം, സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫെബ്രുവരി നാലിലേക്ക് മാറ്റി. ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിജിലൻസ് കോടതി നാളെ വിധി പറയും.
ദ്വാരപാലക ശില്പ കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി സമർപ്പിച്ചത്. ജാമ്യഹർജി പരിഗണിച്ച കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും. നേരത്തെ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ചിരുന്ന രണ്ട് ജാമ്യപേക്ഷകളും കോടതി തള്ളിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us