കൊച്ചി: വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതും, അനധികൃതമായി ബോർഡുകളും ഫ്ലാഷ് ലൈറ്റുകളും ഉപയോഗിക്കുന്നതും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.
തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരൊക്കെ വാഹനങ്ങളിൽ വലിയ ബോർഡും വച്ചാണ് യാത്ര നടത്തുന്നതെന്നും, അതിലൂടെ ഇവർ സാധാരണക്കാരെ രണ്ടാംതരം പൗരൻമാരായാണ് കാണുന്നതെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രനും ഹരിശങ്കർ വി.മേനോനും വിമർശിച്ചു.
ബോർഡ് വച്ച് പോകുന്നവർ സാധാരണക്കാരുടെ വാഹനങ്ങളുടെ പിന്നിൽവന്ന് ഹോണ്‍ മുഴക്കുകയും മര്യാദയ്ക്ക് വാഹനമോടിച്ചു പോകുന്നവരെ പൊലീസുകാർ ചീത്ത വിളിക്കുകയുമൊക്കെ കേരളത്തിലല്ലാതെ നടക്കുമോയെന്നും കോടതി ചോദിച്ചു.
അടുത്തിടെ നടന്ന ഇത്തരം ഗതാഗത നിയമ ലംഘനങ്ങളിൽ എടുത്ത നടപടികൾ കോടതിയെ അറിയിക്കാനും നിർദേശിച്ചു.കേസ് നാളെ വീണ്ടും പരിഗണിക്കും.