ലഹരിമുക്തി നേടിയ യുവാവിന് തുടര്‍ന്ന് പഠിക്കാന്‍  ഹൈക്കോടതിയുടെ ഇടപെടൽ; കേന്ദ്രസർക്കാർ നിർദ്ദേശിച്ചതോടെ  ഐഐടിയിൽ അഡ്മിഷന്‍ ലഭിച്ചു ഫീസും അടച്ചു

പഠനത്തിനുള്ള 91000 രൂപ, കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി വഴി ഐഐടിക്ക് കൈമാറുകയായിരുന്നു.

New Update
highcourt

കൊച്ചി:  ലഹരിയില്‍ നിന്ന് മുക്തി നേടിയ യുവാവിന് പഠനത്തിന് അവസമൊരുക്കി കേരള ഹൈക്കോടതി. ജസ്റ്റിസ് എ മുഹമ്മദ് മുഷ്ത്താഖ്, ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുടെ ബെഞ്ചാണ് നിര്‍ണായകമായ ഇടപെടല്‍ നടത്തിയത്. 

Advertisment

അമിത ലഹരി ഉപയോഗത്തിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്ന യുവാവ് ലഹരി കേസില്‍ വീണ്ടും പ്രതിയായതോടെ ചികിത്സ മുടങ്ങിയത് ചൂണ്ടികാണിച്ച് പിതാവ് ഹൈക്കോടതിയെ സമീപിച്ചു. 

highcourt kerala

ഹൈക്കോടതി ഇടപ്പെട്ട് യുവാവിനെ സര്‍ക്കാര്‍ ഡി – അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

 ചികിത്സയ്ക്ക് ഇടയില്‍ യുവാവിനോട് കോടതി സംസാരിച്ച ഘട്ടത്തില്‍ ഐഐടിയില്‍ പഠിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചു.

ഇതോടെ ആലുവയില്‍ പഠിക്കാന്‍ അവസരം ഒരുങ്ങി. എന്നാല്‍ പ്രവേശനത്തിനുള്ള ദിവസം കഴിഞ്ഞതിനാല്‍ വീണ്ടും ആശയക്കുഴപ്പങ്ങളുണ്ടായി. ഇതോടെ വീണ്ടും കോടതി ഇടപെട്ടു.

കോടതി പറഞ്ഞത് അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഐഐടിക്ക് നിര്‍ദേശം നല്‍കി. 

പഠനത്തിനുള്ള 91000 രൂപ, കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി വഴി ഐഐടിക്ക്  കൈമാറുകയായിരുന്നു.  

Advertisment