ഹിജാബ് വിവാദത്തിനു പിന്നില്‍ ഇസ്ലാമിക തീവ്രവാദികൾ, പോപ്പുലർ ഫ്രണ്ടിന് മുന്നിൽ ശിവൻകുട്ടി മുട്ടുമടക്കി... സഭയ്ക്ക് വേണ്ടി ഹൈബി പിന്തുണയ്ക്കുമെന്നാണ് കരുതിയത്: കെ.സുരേന്ദ്രൻ

New Update
k surendran

തൃശൂര്‍: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.

Advertisment

 പോപ്പുലര്‍ഫ്രണ്ടിനു മുന്നില്‍ മുട്ടുമടക്കുകയാണ് കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയും കോണ്‍ഗ്രസുമെന്നാണ് വിമര്‍ശനം.

വിഷയത്തില്‍ ഹൈബി ഈഡന്‍ സഭയ്ക്കുവേണ്ടി എന്തെങ്കിലും പറയുമെന്നാണ് കരുതിയതെന്നും എത്ര ലജ്ജാകരമാണ് നിലപാടെന്നും സുരേന്ദ്രന്‍ തൃശൂരില്‍ പറഞ്ഞു.

SURENDRAN

ഹിജാബ് വിവാദത്തിനു പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണ്. വിവാദം നിഷ്‌കളങ്കമല്ല.

ക്രിസ്ത്യന്‍മാനേജ്മെന്റ് സ്‌കൂളുകളില്‍ പോയി നിസ്‌കാരത്തിന് സ്ഥലം വേണമെന്ന് ആവശ്യപ്പെടുക അവിടെ ഹിജാബ് ധരിക്കാന്‍ അനുവാദം വേണം എന്നൊക്കെ പറയുന്നതിനു പിന്നില്‍ വളരെ ബോധപൂര്‍വ്വമായ തന്ത്രമുണ്ട്.

hibi edenn.

ഭീകരവാദികള്‍ എല്ലായിടത്തും അവരുടെ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കേരളത്തില്‍ മതഭീകരവാദികള്‍ സ്പോണ്‍സര്‍ ചെയ്യുന്നവരാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

v sivankutty images(118)

ഹിജാബ് ആവശ്യം ഒരു രക്ഷിതാവോ പെണ്‍കുട്ടിയോ സ്വമേധയാ വന്ന് ആവശ്യപ്പെടുന്ന കാര്യമല്ല. എല്ലായിടത്തും അസ്വസ്ഥതകളുണ്ടാക്കി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരാണിതിനു പിന്നില്‍.

 ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ ഭീകരവാദസംഘടനകള്‍ക്കു പിറകേ പോകുന്നു എന്നത് ഗൗരവമായി കാണേണ്ടതാണ്. പഞ്ചാരയില്‍ പൊതിഞ്ഞു വര്‍ഗീയത പറയുന്ന പാര്‍ട്ടിയാണ് മുസ്ലീംലീഗെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Advertisment