/sathyam/media/media_files/2026/01/09/kandararu-rajeevaru-2026-01-09-20-46-31.jpg)
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയെ അറസ്റ്റു ചെയ്തതിനെ സംശയത്തോടെ കാണുന്നുവെന്നു ഹൈന്ദവ സംഘടനാ പ്രതിനിധികള്‍.
തന്ത്രിയുടെ അറസ്റ്റു വേദനയുണ്ടാക്കി. നിലവിലുള്ള വിവാദങ്ങളെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണോ അറസറ്റ് എന്നും സംഘടനാ പ്രതിനിധികള്‍ സംശയം പങ്കെുവെക്കുന്നു.
അറസ്റ്റില്‍ എസ്ഐടിയുടെ ഭാഗത്തു നിന്നു തിടുക്കം ഉണ്ടായെന്നു ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു. കേസില്‍ തന്ത്രിക്കു മുന്‍പേ തന്നെ അറസ്റ്റു ചെയ്യപ്പെടേണ്ട പ്രധാനികള്‍ ഉണ്ട്. അവരിലേക്ക് ഒന്നും അന്വേഷണം പോകാതെ തന്ത്രിയെ ചോദ്യം ചെയ്യാന്‍ എന്ന പേരില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തതിൽ അസ്വാഭാവികതയുണ്ടെന്നും സംഘടനകള്‍ പറയുന്നു.
മന്ത്രിമാര്‍ അറിയാതെ ഇത്രയും വലിയ തട്ടിപ്പു ശബരിമലയില്‍ നടക്കുമോ എന്നും ഇക്കൂട്ടര്‍ ചോദിക്കുന്നുണ്ട്. ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകളാണു പ്രതിഷേധം ഉയര്‍ത്തുന്നത്.
അതേസമയം, മകരവിളക്കു ദിവസമായ 14ന് ജ്യോതി തെളിച്ച് പ്രതിഷേധസമരം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.
തന്ത്രിയെ അറസ്റ്റു ചെയ്തതു സിപിഎം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും നിലവിലെ മന്ത്രി വിഎന്‍ വാസവനെയും അതിനു മുന്‍പുള്ള കോണ്‍ഗ്രസ് മന്ത്രിയെയും സംരക്ഷിക്കാനാണോ എന്നു സംശയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും പറഞ്ഞത്.
/filters:format(webp)/sathyam/media/media_files/2026/01/10/rajeev-chandrasekhar-press-meet-2-2026-01-10-20-27-46.jpg)
തന്ത്രിയുടെ അറസ്റ്റ് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണോ എന്നു സംശയമുണ്ട്. ശബരിമലയിലെ സ്വര്‍ണം സംരക്ഷിക്കേണ്ടതിന്റെയും പരിശോധിക്കേണ്ടതിന്റെയും ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനും മന്ത്രിക്കുമാണ്.
തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍, എന്തുകൊണ്ടു മന്ത്രിയെ ചോദ്യം ചെയ്തിട്ടും അറസ്റ്റു ചെയ്യുന്നില്ല എന്ന ചോദ്യമാണ് ഉയരുന്നത്. രാഷ്ട്രീയ നേതാക്കളെ സംരക്ഷിക്കാനുള്ള ശ്രമമാണ് സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നത്.
വീഴ്ചയാണെന്നു മുഖ്യമന്ത്രി സമ്മതിച്ചിട്ടും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നടപടിയില്ല. സ്വര്‍ണക്കൊള്ളയ്ക്കു പിന്നില്‍ വലിയ രാഷ്ട്രീയ നേതാക്കളുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us