കൊച്ചി: കാശ്മീർ ഭീകരാക്രമണത്തിൽ മരണമടഞ്ഞ രാമചന്ദ്രൻ്റെ ഭവനത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും, പ്രാർത്ഥന നടത്തുകയും ചെയ്തു.
രാജ്യത്തിന് വേണ്ടി വീരചരമമടഞ്ഞ രാമചന്ദ്രൻ്റെ കുടുംബത്തോട് രാജ്യത്തിനും സഭ ക്കുമുള്ള കടപ്പാട് അദ്ദേഹം അനുസ്മരിച്ചു. സഭയുടെ പ്രാർത്ഥനയിൽ രാമചന്ദ്രൻ്റെ കുടുംബം എന്നു മുണ്ടാകുമെന്നും കാതോലിക്കാ ബാവ പറഞ്ഞു.
ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ഇടവക വികാരി ഫാദർ ജിജു വർഗീസ് എന്നിവരും ബാവയോടൊപ്പമുണ്ടായിരുന്നു.