എച്ച്എൽഎൽ മാനസികാരോഗ്യ രംഗത്തേക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസുമായി ധാരണ

New Update
HLL NIMHANS 003
കൊച്ചി   : ആഗോള ആരോഗ്യ രംഗത്തെ പ്രമുഖ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ് (HLL) മാനസികാരോഗ്യ രംഗത്തേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസുമായി (NIMHANS) ധാരണയിലെത്തി. വജ്രജൂബിലി വർഷത്തിൽ എച്ച്എൽഎൽ നടപ്പാക്കുന്ന വിപുലീകരണ, വൈവിധ്യവൽക്കരണ പദ്ധതികളുടെ ഭാഗമാണ് മാനസികാരോഗ്യ രംഗത്തേക്കുള്ള ഈ പുതിയ ചുവടുവെപ്പ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് എച്ച്എൽഎൽ.
Advertisment
തൊഴിൽ സ്ഥലങ്ങളിലെ മാനസികാരോഗ്യ സംരംഭങ്ങളെ പിന്തുണയ്ക്കാനും ശക്തിപ്പെടുത്താനും, ശേഷി വർദ്ധിപ്പിക്കാനും ഈ സഹകരണം ലക്ഷ്യമിടുന്നു. മാനസികാരോഗ്യത്തെക്കുറിച്ചുള്ള ബോധവത്കരണം, ആരോഗ്യ പ്രവർത്തകർക്കുള്ള പരിശീലനം, ഗവേഷണ-വികസനം, മാനസികാരോഗ്യ നയങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ എന്നിവ ധാരണയിൽ ഉൾപ്പെടുന്നു.
എച്ച്എൽഎൽ-ന്റെ രാജ്യവ്യാപകമായ ശൃംഖലയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിന്റെ ( NIMHANS) വൈദഗ്ധ്യവും ഈ സഹകരണത്തിലൂടെ പ്രയോജനപ്പെടുത്തും. അമൃത് (AMRIT) ഫാർമസികൾ സ്ഥാപിക്കുന്നതുൾപ്പെടെ എച്ച്എൽഎല്ലും  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസും  തമ്മിൽ മുൻപും സഹകരിച്ചിട്ടുണ്ട്.
Advertisment