50 ലക്ഷം രൂപയ്ക്കു മുകളില്‍ ചെലവുള്ള വീടുകള്‍ നിര്‍മിക്കുന്നവര്‍ മാത്രം കെട്ടിട നിര്‍മാണ സെസ് അടച്ചാല്‍ മതിയെന്ന നിയമം വന്നിട്ടും നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍. വീട് വെക്കാന്‍ ഇങ്ങിയര്‍ സെസ് അടയ്ക്കാന്‍ ലോണെടുക്കേണ്ട അവസ്ഥ. പുതിയ ഭേദഗതി വന്നതു നവംബറില്‍, നടപ്പാക്കാന്‍ സംസ്ഥാനത്തിനു താല്‍പര്യമില്ല.a

New Update
home-making


കോട്ടയം: വീട് വെക്കാന്‍ ഇറങ്ങിയവർ സെസ് അടയ്ക്കാന്‍ ലോണെടുക്കേണ്ട അവസ്ഥ. നിലവില്‍ 10 ലക്ഷം രൂപയിലധികം നിര്‍മാണച്ചെലവോ 100 ചതുരശ്ര മീറ്ററില്‍ (1077 ചതുരശ്രയടി) കൂടുതല്‍ വലുപ്പമോ ഉള്ള കെട്ടിടങ്ങള്‍ക്കായിരുന്നു ലേബര്‍ സെസ് ഈടാക്കുന്നത്. 

Advertisment

ഈ രീതിയില്‍ മാത്രം വന്‍ തുക വീട് വെക്കാന്‍ ചെലവഴിക്കേണ്ടി വരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമസംഹിത (ലേബര്‍ കോഡ്) നിലവില്‍ വന്നതോടെ  50 ലക്ഷം രൂപയ്ക്കു മുകളില്‍ ചെലവുള്ള വീടുകള്‍ നിര്‍മിക്കുന്നവര്‍ മാത്രം കെട്ടിട നിര്‍മാണ സെസ് അടച്ചാല്‍ മതിയെന്നിരിക്കെ കേരളം ഇതു നടപ്പാക്കാന്‍ തയാറല്ല. 

കേരളത്തില്‍ ഭൂരിഭാഗവും സാരാധരണ കുടുംബങ്ങളാണ്. ഭേദഗതി നടപ്പാക്കിയാല്‍ കേരളത്തില്‍ നിര്‍മിക്കുന്ന ഭൂരിഭാഗം വീടുകള്‍ക്കും ലേബര്‍ സെസ് അടയ്‌ക്കേണ്ടി വരില്ല. 

മിക്ക വീടുകളും 50 ലക്ഷത്തില്‍ താഴെ(2500ചതുരശ്രയടി) ഉള്ള വീടുകളാണ്.

പുതിയ ഭേദഗതിപ്രകാരം ഒരു വീടിന് 10,000 മുതല്‍ 50,000 രൂപവരെ സെസ് വരുമാനം തൊഴില്‍ വകുപ്പിനു നഷ്ടമാകുമെന്നാണു കണക്കാക്കുന്നത്.

കെട്ടിട നിര്‍മാണ ഫീസിനൊപ്പം ഓണ്‍ലൈന്‍ വഴി സെസ് പിരിച്ചെടുക്കുന്ന സംവിധാനം നിര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

 ബോര്‍ഡിനു ലഭിക്കുന്ന സെസില്‍ 70 ശതമാനവും വീടുകളില്‍ നിന്നാണ്. ഈ തുക തൊഴിലാളികള്‍ക്കു പെന്‍ഷന്‍ നല്‍കാനാണു നീക്കിവയ്ക്കുന്നത്.

 ഈ വരുമാനം നലച്ചാല്‍ 3.80 ലക്ഷം തൊഴിലാളികള്‍ക്കു പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാല്‍ നല്‍കേണ്ടി വരും. 

ഇതാണു കേന്ദ്ര ഭേദഗതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിമുഖത കാണിക്കുന്നത്.

സെസ് ഈടാക്കുന്നതിനുള്ള നിര്‍മാണച്ചെലവിന്റെ പരിധി 50 ലക്ഷം രൂപ എന്നതു വര്‍ധിപ്പിക്കാനല്ലാതെ, കുറവു വരുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിയമം അനുമതി നല്‍കുന്നില്ലെന്നിരിക്കെയാണിത്.

എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നപടിയെടുത്തിട്ടില്ല. ഏറ്റവും കൂടുതല്‍ വീട് നിര്‍മാണം പൂര്‍ത്തിയാകുന്ന മാസങ്ങളാണു കടുന്നു പോകുന്നത്. 

നിലവല്‍ നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനകൊണ്ടു പലരും പണി പാതി വഴിയില്‍ നിര്‍ത്തുകയാണ്. 

ബാക്കിയുള്ളവര്‍ സ്വര്‍ണം വിറ്റുമൊക്കെയാണു വീട് പണി പൂര്‍ത്തീകരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നിലാപട് സ്വീകരണിക്കമെന്ന ആവശ്യം ശക്തമാണ്.

Advertisment