കൊല്ലം: റോഡ് സുരക്ഷ പ്രതിബദ്ധതയുടെ ഭാഗമായി ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) കൊല്ലത്ത് റോഡ് സുരക്ഷ ബോധവല്ക്കരണ കാമ്പയിന്‍ നടത്തി. പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ നടത്തിയ ബോധവത്ക്കരണ കാമ്പയിനില്‍ 2200ലേറെ വിദ്യാര്‍ഥികളും ജീവനക്കാരും പങ്കെടുത്തു.
സേഫ്റ്റി റൈഡിങ് തിയറി സെഷന്‍, റോഡ് സുരക്ഷ പ്രശ്‌നോത്തരി, ഹെല്‍മെറ്റ് ബോധവത്ക്കരണം, റൈഡിങ് പരിശീലന സെഷന്‍ തുടങ്ങി എച്ച്എംഎസ്‌ഐയുടെ വിവിധ റോഡ് സുരക്ഷ പഠന-പരിപാടികള്‍ ഉപയോഗിച്ച് നടത്തിയ കാമ്പയിന്‍ കമ്പനിയുടെ റോഡ് സുരക്ഷ പരിശീലകര്‍ നേതൃത്വം നല്‍കി.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി കേരളത്തില്‍ ഇതുവരെ 3 ലക്ഷം പേര്‍ക്ക് റോഡ് സുരക്ഷ വിദ്യാഭ്യാസം നല്‍കിയതായി എച്ച്എംഎസ്‌ഐ അറിയിച്ചു. ഇന്ത്യയിലെ റോഡുകള്‍ എല്ലാവര്‍ക്കും സുരക്ഷിതമാക്കുകയെന്ന എച്ച്എംഎസ്‌ഐയുടെ ശ്രമങ്ങളുടെ മറ്റൊരു നാഴികക്കല്ല് കൂടിയായിരുന്നു കൊല്ലത്തെ ഈ കാമ്പയിന്‍.