വനസൗന്ദര്യം നുകരാൻ ഹണിറോസ് ഇരിങ്ങോൾ കാവിൽ !

നടിയുടെ സന്ദർശനം അധികമാരുമറിഞ്ഞില്ല

New Update
s

പെരുമ്പാവൂർ: പെരുമ്പാവൂർ പട്ടണത്തിനു തൊട്ടടുത്തുള്ള  ഇരിങ്ങോൾക്കാവിന്റെ പ്രകൃതിരമണീയ വനസൗന്ദര്യം 
ആസ്വദിയ്ക്കാൻ ചലച്ചിത്രനടി ഹണി റോസ് എത്തി. കാവുൾപ്പെടുന്ന പ്രദേശത്തിന്റെ വശ്യമായ വനചാരുതയെക്കുറിച്ച് സോഷ്യൽമീഡിയയിലൂടെ കേട്ടറിഞ്ഞെത്തിയതാണ് ഹണി. 

Advertisment

ഞായറാഴ്ച വേറൊരിടത്തേയ്ക്കുള്ള യാത്രാമധ്യേയാണ് ഇരിങ്ങോൾക്കാവിലെത്തിയത്. പറഞ്ഞറിയിക്കാനാവാത്ത ഒരു പ്രത്യേക അനുഭൂതിയാണ് കാവിനുള്ളിൽ പ്രവേശിച്ചപ്പോൾ തനിയ്ക്കനുഭവപ്പെട്ടതെന്ന് ഹണി പറഞ്ഞു. 

d

നിലവിലെ സന്ദർശനം സുരക്ഷാ കാരണങ്ങളാൽ ആരെയും അറിയിച്ചിരുന്നില്ല. മുഖം മറച്ചാണ് ഹണിയെത്തിയത്. ദർശനം നടത്തുവാൻ സാധിച്ചില്ല. 

ദർശനത്തിനായി ഇനിയും ക്ഷേത്രത്തിലെത്തുമെന്ന് ക്ഷേത്രോപദേശകസമിതിഭാരവാഹികളായ അനന്തുവിനെയും സദാനന്ദനെയും അറിയിച്ചാണ് നടി മടങ്ങിയത്.