കോട്ടയം: വേമ്പനാട്ട് കായലില്‍ ആര്‍ ബ്ലോക്കില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു. വേമ്പനാട്ട് കായലില്‍ സര്‍വീസ് നടത്തുകയായിരുന്ന ജാക്യൂലിന്‍ എന്ന ബോട്ടാണു കത്തി കത്തി നശിച്ചത്.
തീ പടരുന്നതു കണ്ട് ഹൗസ് ബോട്ട് ഒരു വശത്തേയ്ക്ക് ഒതുക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഹൗസ് ബോട്ട് ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്.
വള്ളം കളി നടക്കുന്നതിനാല്‍ ഈ ഭാഗത്ത് മറ്റു ബോട്ടുകളോ വള്ളങ്ങളോ ഉണ്ടായിരുന്നില്ല. ഇതോടെ തീ നിയന്ത്രിക്കാന്‍ പറ്റാതെയായി. അപകട കാരണം വ്യക്തമല്ല.