/sathyam/media/media_files/2024/12/10/bN3o3zorhXqIhxCvBMj9.jpeg)
ഇടവട്ടം കറുകക്കറയില്‍ വീട്ടില്‍ കോര പൗലോസ് സമര്‍പ്പിച്ച പരാതി മന്ത്രി റോഷി അഗസ്റ്റിന്‍ പരിശോധിക്കുന്നു.
കോട്ടയം: 2018ലെ മഹാപ്രളയത്തില്‍ കനാലിനോടു ചേര്‍ന്ന ഭാഗം ഇടിഞ്ഞ് അപകടാവസ്ഥയിലായ വീടിന് സുരക്ഷിതത്വം ഒരുക്കാന്‍ 9.6 ലക്ഷം രൂപ അനുവദിച്ച് വൈക്കത്ത് നടന്ന കരുതലും കൈത്താങ്ങും താലൂക്ക് അദാലത്ത്.
വീടിന്റെ സുരക്ഷ ഉറപ്പാക്കും
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ ഇടവട്ടം കറുകക്കറയില്‍ വീട്ടില്‍ കോര പൗലോസ് സമര്‍പ്പിച്ച അപേക്ഷയിലാണ് മന്ത്രിമാരായ വി എന്‍ വാസവനും റോഷി അഗസ്റ്റിനും പങ്കെടുത്ത അദാലത്ത് വീടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ തുക അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചത്.
വര്‍ഷങ്ങളായി മൂവാറ്റുപുഴയാറില്‍ നിന്നുള്ള ശക്തമായ കുത്തൊഴുക്കില്‍പെട്ട് വീടിനോട് ചേര്‍ന്നുള്ള കനാല്‍ ഭാഗം തുടര്‍ച്ചയായി ഇടിയുകയായിരുന്നുവെന്നും 2018ലെ മഹാപ്രളയത്തില്‍ കുടുംബവീടിന്റെ അടുക്കള ഭാഗത്തോട് ചേര്‍ന്നുള്ള കനാല്‍ അരികും കിണറും ഇടിഞ്ഞു താഴ്ന്നുമെന്നും ഈ വര്‍ഷം ജൂലൈയില്‍ ഉണ്ടായ ശക്തമായ മഴയില്‍ കനാല്‍ ഇടിഞ്ഞ് വീട് വീണ്ടും അപകടാവസ്ഥയില്‍ ആയി എന്നും പരാതിയില്‍ പറയുന്നു.
/sathyam/media/media_files/2024/12/10/MEIFKmRdQPyykibQxA9K.jpeg)
ശക്തമായ കാലവര്‍ഷത്തില്‍ പഴക്കം ചെന്ന വീടിന് ഉണ്ടായേക്കാവുന്ന അപകട സാധ്യതകള്‍ പരിഗണിച്ചാണ് സംരക്ഷണഭിത്തി നിര്‍മ്മിക്കാന്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദ്ദേശം നല്‍കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us