New Update
/sathyam/media/media_files/2025/11/20/domestic-waste-2025-11-20-14-07-11.jpg)
കുടമാളൂര്‍: ചാമത്ര ഗുരുമന്ദിരം കാക്കശേരി ഭാഗത്ത് രാത്രികാലങ്ങളില്‍ കാറില്‍ എത്തി മാലിന്യം തള്ളുന്നത് പതിവാണ്. കഴിഞ്ഞദിവസം മാലിന്യം നിക്ഷേപിച്ച പ്ലാസ്റ്റിക് കവറില്‍ നിന്നും നാട്ടുകാര്‍ക്ക് വൈദ്യുതി ബില്‍ ലഭിച്ചു. ഇതോടെ ബില്ലില്‍ നിന്നും ആളെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു.
Advertisment
അയ്മനം പൂന്ത്രക്കാവ് ഭാഗത്തെ അഡ്രസ് ആണ് ബില്ലില്‍ നിന്നും ലഭിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ബില്ല് സഹിതം പഞ്ചായത്തില്‍ പരാതി നൽകി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പഞ്ചായത്ത് നടപടിയെടുക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us