ഇന്ത്യയ്ക്ക് അധികകാലം പുറത്തു നിന്നു വന്‍ തോതില്‍ ഇന്ധനം വാങ്ങേണ്ടി വരില്ല. ഇന്ത്യയില്‍ മറഞ്ഞുകിടക്കുന്ന ഇന്ധന ശേഖരം കണ്ടെത്താന്‍ മോഡി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടെ രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്തത് ആകെ 172 ഹൈഡ്രോകാര്‍ബണ്‍ കണ്ടെത്തലുകള്‍. എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ നീക്കം വന്‍ തിരിച്ചടി

രാജ്യത്തെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ കണ്ടത്തലുകള്‍. ഇപ്പോഴും പര്യവേക്ഷണത്തിന്റെ ശൈശവാവസ്ഥയില്‍ തന്നെയാണെങ്കിലും മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ ഈ രംഗത്തു വിലയ കുതിപ്പേകി.

New Update
Crude oil deposit
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ഇന്ത്യയുടെ സമ്പത്ത് പുറത്തേക്ക് ഒഴുകുന്നതില്‍ വലിയൊരു പങ്ക് എണ്ണ വാങ്ങുന്നതിനാണ്. ആഭ്യന്തര ആവശ്യത്തിന്റെ 85 ശതമാനം ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യപോലെ വലിയൊരു രാജ്യത്തിന് എണ്ണയുടെ കാര്യത്തിനു സ്വയംപര്യാപ്തത എന്നതു വളരെക്കാലമായുള്ള സ്വപ്നങ്ങളില്‍ ഒന്നാണ്. 

Advertisment

കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ എത്തിയ ശേഷമാണ് ഇതിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. 2015 മുതല്‍ രാജ്യത്തുടനീളം ആകെ 172 ഹൈഡ്രോകാര്‍ബണ്‍ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 62 എണ്ണം ഓഫ്‌ഷോര്‍ പ്രദേശങ്ങളിലാണ്. 


രാജ്യത്തെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ കണ്ടത്തലുകള്‍. ഇപ്പോഴും പര്യവേക്ഷണത്തിന്റെ ശൈശവാവസ്ഥയില്‍ തന്നെയാണെങ്കിലും മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ ഈ രംഗത്തു വിലയ കുതിപ്പേകി.

ഏറ്റവും ഒടുവില്‍ ആന്‍ഡമാന്‍ കടലില്‍ ഗണ്യമായ പ്രകൃതിവാതക ശേഖരം കണ്ടെത്തിയത് ഇന്ത്യയ്ക്കു വന്‍ നേട്ടമാണ്. എണ്ണ ഉത്പാദക രാജ്യങ്ങളെ സംബന്ധിച്ചു ഇതു വലിയ തിരിച്ചടിയാണിത്.


ആന്‍ഡമാന്‍ ദ്വീപുകളുടെ കിഴക്കന്‍ തീരത്തു നിന്ന് 17 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശ്രീ വിജയപുരത്തെ രണ്ടാമത്തെ പര്യവേഷണ കിണറില്‍ നിന്നാണു കണ്ടെത്തല്‍. സമുദ്രത്തില്‍ 295 മീറ്റര്‍ ആഴത്തിലുള്ള ഈ കിണര്‍ 2,650 മീറ്റര്‍ ആഴത്തില്‍ ഡ്രില്ലിങ് പൂര്‍ത്തിയാക്കിയപ്പോഴാണു പ്രതീക്ഷ.


2,212 നും 2,250 മീറ്ററിനും ഇടയിലുള്ള പ്രാരംഭ ഉല്‍പാദന പരിശോധനയില്‍ തന്നെ പ്രകൃതിവാതകത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായും ഇടയ്ക്കിടെയുള്ള ജ്വലനം നിരീക്ഷിക്കപ്പെട്ടു. തുടര്‍ന്ന് വാതക സാമ്പിളുകള്‍ കാക്കിനാടയിലേക്ക് കൊണ്ടുവന്നു. അവിടെ പരിശോധനയില്‍ 87 ശതമാനം മീഥേന്‍ ഉണ്ടെന്നു കണ്ടെത്തി.

oil_price_israel_hamas

ഗ്യാസ് പൂളിന്റെ വലുപ്പവും കണ്ടെത്തലിന്റെ വാണിജ്യപരമായ സാധ്യതയും പരിശോധിക്കുന്ന നടപടികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 


അന്തമാന്‍ തടത്തില്‍ ഹൈഡ്രോകാര്‍ബണുകളുടെ സാന്നിധ്യം ദീര്‍ഘകാലത്തെ സംശയമാണ്. വടക്ക് മ്യാന്‍മര്‍ മുതല്‍ തെക്ക് ഇന്തോനേഷ്യ വരെയുള്ള ഈ മേഖലയിലെ മുഴുവന്‍ പ്രദേശങ്ങളിലെയും പരിശോധന പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. ഇന്ധന ഖനനം ആരംഭിക്കുന്ന ഘട്ടത്തിലേക്കു കാര്യങ്ങള്‍ എത്തിയാല്‍ അത് ഇന്ത്യയ്ക്കു വന്‍ സാമ്പത്തിക നേട്ടമാണു നല്‍കുക.


ഒരുകാലത്ത് ലോകത്തെ എണ്ണ ഉത്പാദനത്തിന്റെ സിംഹഭാഗവും ഒപെക് രാജ്യങ്ങളുടെ കൈവശമായിരുന്നു. എന്നാല്‍ 2020നുശേഷം ഒപെക് ഇതര രാജ്യങ്ങള്‍ കൂടുതലായി എണ്ണ ഉത്പാദിപ്പിക്കാന്‍ തുടങ്ങി. 

കൂടുതല്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ എണ്ണ വിപണിയിലേക്ക് എത്തിക്കുന്നുണ്ട്. ഉപഭോഗത്തേക്കാള്‍ കൂടുതല്‍ എണ്ണ വിപണിയിലേക്ക് എത്തുന്ന ട്രെന്റാണ് ഇപ്പോഴുള്ളത്. 

ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും എണ്ണ ഖനനത്തിനായി വലിയ പരിശ്രമങ്ങളാണ് നടത്തുന്നത്  ഒപെക് രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

Advertisment