New Update
/sathyam/media/media_files/2025/11/22/photo-2025-11-22-19-24-29.jpeg)
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ എച്ച്ആര്‍ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ എച്ച്ആര്‍ ഇവോള്‍വ് 'എലിവേറ്റ് 25:ഷേപ്പിംഗ് ദി ഫ്യൂച്ചര്‍-ലീഡിംഗ് ത്രൂ ദി ഹ്യൂമന്‍-എഐ നെക്സസ് ' എന്ന പേരില്‍ ടെക്നോപാര്‍ക്ക് ഫേസ് വണ്ണില്‍ എകദിന കോണ്‍ക്ലേവ് സംഘടിപ്പിച്ചു.
മനുഷ്യരുടെ കഴിവുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും ഒന്നിച്ച് തൊഴിലിടങ്ങളെ എങ്ങനെ പരിവര്‍ത്തനപ്പെടുത്താം എന്നതിനെപ്പറ്റി എച്ച്ആര്‍ രംഗത്തെ പ്രമുഖര്‍, വ്യവസായ വിദഗ്ധര്‍, ടെക് പ്രൊഫഷണലുകള്‍ എന്നിവര്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ കോണ്‍ക്ലേവില്‍ പങ്കുവച്ചു.
ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയും ഐടി മിഷന്‍ ചെയര്‍മാനുമായ സീറാം സാംബശിവ റാവു, ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട), കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സിഇഒ അനൂപ് അംബിക, സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് (സിഎംഡി) ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് സി, ടാറ്റ എല്‍ക്സ് സെന്‍റര്‍ ഹെഡും ജിടെക് സെക്രട്ടറിയുമായ ശ്രീകുമാര്‍, ഫയ എംഡി ദീപു എസ് നാഥ്, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റും റീജിയണല്‍ ഹെഡുമായ രാജ് ഗോപാല്‍ ആര്‍ എന്നിവര്‍ ഉദ്ഘാടന സെഷനില്‍ പങ്കെടുത്തു.
എച്ച്ആര്‍ ഇവോള്‍വ്, 6ഡി ടെക്നോളജീസ് എന്നിവയെ പ്രതിനിധീകരിച്ച് ദീപ നായര്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നേടിയ സ്ഥാപനങ്ങളെ ചടങ്ങില്‍ ആദരിച്ചു.
ഐബിഎം ഇന്ത്യയുടെയും സൗത്ത് എഷ്യയുടെയും വൈസ് പ്രസിഡന്‍റും എച്ച് ആര്‍ മേധാവിയുമായ നിഷാ ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. മനുഷ്യ-എഐ കൂട്ടുകെട്ടിന്‍റെ മാറുന്ന സാഹചര്യത്തെ പറ്റിയും ഉത്തരവാദിത്തപൂര്‍വ്വമുള്ള എഐ ഉപയോഗത്തിന് എച്ച്ആര്‍ നേതാക്കള്‍ വഴിയൊരുക്കേണ്ടത് എങ്ങനെയെന്നും അവര്‍ വിശദീകരിച്ചു.
ചാള്‍സ് ഗോഡ്വിന്‍ (സോഹോ), സൗരഭ് സിംഗ് (എസ്എച്ച്ആര്‍എം ഇന്ത്യ), കാര്‍ത്തിക നായര്‍ എസ് എന്നിവര്‍ എഐ വഴിയുള്ള എച്ച്ആര്‍ പരിഷ്കരണം, ലേണിങ് റീഇന്‍വെന്‍ഷന്‍, പുതിയ തൊഴില്‍കാലത്തിനായുള്ള കഴിവ് വളര്‍ത്തിയെടുക്കല്‍ എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.
അദിതി രാധാകൃഷ്ണന്‍ മോഡറേറ്റ് ചെയ്ത പാനല്‍ ചര്‍ച്ചയില്‍ ജയന്‍ നായര്‍, മനോജ് ഇലഞ്ഞിക്കല്‍, വരുണ്‍ പാലാട്ട്, കാര്‍ത്തിക നായര്‍ എന്നിവര്‍ പങ്കെടുത്തു. മനുഷ്യ-എഐ തുടര്‍ച്ച, തൊഴിലിന്‍റെ ഭാവി, നേതൃത്വത്തിലും സംഘടനാ രൂപകല്‍പ്പനയിലും ആവശ്യമായ മാറ്റങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.
ട്രാവന്‍കൂര്‍ അനലിറ്റിക്സിലെ മുകേഷ് നായര്‍ സമാപന പ്രസംഗം നടത്തി. മ്യൂസിക് ബാന്‍ഡിന്‍റെ കലാപരിപാടിയോടെ കോണ്‍ക്ലേവ് സമാപിച്ചു.
സ്മാര്‍ട്ട് സാങ്കേതികവിദ്യയുടെ കാലത്ത് ലീഡര്‍ഷിപ്പ്, ടാലന്‍റ് ഡെവലപ്മെന്‍റ് എന്നിവയെ കുറിച്ച് പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന എച്ച്ആര്‍ ഇവോള്‍വിന്‍റെ വാര്‍ഷിക കോണ്‍ക്ലേവാണ് എലിവേറ്റ്.
ടെക്നോപാര്‍ക്കിലെ എച്ച്ആര്‍ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ എച്ച്ആര്‍ ഇവോള്‍വ്. എച്ച്ആര്‍ രംഗത്ത് ഉയര്‍ന്നുവരുന്ന പ്രവണതകളെയും വെല്ലുവിളികളെയും കുറിച്ച് പഠനം, സഹകരണം, തുറന്ന ചര്‍ച്ചകള്‍ എന്നിവയ്ക്ക് ഈ പ്ലാറ്റ് ഫോം അവസരമൊരുക്കുന്നു.

Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us