യുവതിയേയും കുഞ്ഞിനേയും ഭര്‍ത്താവ് വീട്ടില്‍ കയറ്റുന്നില്ലെന്ന് പരാതി. ചേളാരി സ്വദേശിയായ യുവതിയും മകനുമാണ് ഭര്‍ത്താവ് വീടുപൂട്ടി പോയതോടെ കഴിഞ്ഞ എട്ട് ദിവസമായി വീടിന്റെ വരാന്തയില്‍ കഴിയുന്നത്. ഇതിനിടയില്‍ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കുകയും ആ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം വേറെ വീട്ടില്‍ താമസിക്കുകയുമാണെന്നും യുവതിയുടെ വെളിപ്പെടുത്തൽ

ചേളാരി സ്വദേശിയായ യുവതിയും മകനുമാണ് ഭര്‍ത്താവ് വീടുപൂട്ടി പോയതോടെ കഴിഞ്ഞ എട്ട് ദിവസമായി വീടിന്റെ വരാന്തയില്‍ കഴിയുന്നത്.

New Update
MUS

കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ യുവതിയേയും കുഞ്ഞിനേയും ഭര്‍ത്താവ് വീട്ടില്‍ കയറ്റുന്നില്ലെന്ന് പരാതി.

Advertisment

ചേളാരി സ്വദേശിയായ യുവതിയും മകനുമാണ് ഭര്‍ത്താവ് വീടുപൂട്ടി പോയതോടെ കഴിഞ്ഞ എട്ട് ദിവസമായി വീടിന്റെ വരാന്തയില്‍ കഴിയുന്നത്.

തന്റെ വിദ്യാഭ്യാസ യോഗ്യതയേയും നിറത്തേയും ചൊല്ലി ഭര്‍ത്താവ് തലാഖ് ചൊല്ലിയെന്നും കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചിട്ടും ഭര്‍ത്തൃവീടിന്റെ വരാന്തയില്‍ പിഞ്ചുകുഞ്ഞുമായി അഭയം തേടേണ്ടി വന്നിരിക്കുകയാണെന്ന് യുവതി പറയുന്നു.

2018ലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി സ്വന്തം വീട്ടിലേക്ക് പോയ ഹസീനയെ പിന്നീട് ഭര്‍ത്താവ് തിരികെ കൂട്ടിക്കൊണ്ടുപോയിരുന്നില്ല. 

നിറം കുറവാണെന്നും വിദ്യാഭ്യാസ യോഗ്യത പോരെന്നും പറഞ്ഞാണ് ഭര്‍ത്താവ് തന്നെ മാറ്റിനിര്‍ത്തുന്നതെന്ന് ഹസീന ആരോപിക്കുന്നു. 

ഇതിനിടയില്‍ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കുകയും ആ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം വേറെ വീട്ടില്‍ താമസിക്കുകയുമാണെന്ന് യുവതി വെളിപ്പെടുത്തി.

ഭര്‍ത്താവ് തലാഖ് ചൊല്ലിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നിയമപരമായ വിവാഹമോചനം നടന്നിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവിന്റെ കൂടെ താമസിക്കാന്‍ കോടതി ഉത്തരവുമായാണ് യുവതി എത്തിയതെങ്കിലും ഇതറിഞ്ഞ ഭര്‍ത്താവും വീട്ടുകാരും വീട് പൂട്ടി പോവുകയായിരുന്നു.

Advertisment