വട്ടംകുളം ഹൈദരലി മാസ്റ്റർ അന്തരിച്ചു

New Update
e5c75295-c3c2-4ae4-b83e-2963179934df

എടപ്പാൾ: വട്ടംകുളം സ്വദേശിയും പഴയ പൊന്നാനി താലൂക്കിലെ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ പടുത്തുയർത്തുന്നതിൽ നേതൃത്വത്തിലുള്ളവരിൽ അവസാന കണ്ണിയുമായ വട്ടംകുളം ഹൈദരലി മാസ്റ്റർ (89) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖം മൂലം ദീർഘകാലം തൃശ്ശൂർ ചേലക്കരയിലെ വസതിയിൽ വിശ്രമ ജീവിതം നയിച്ചിരുന്നു.

Advertisment

മരണം തൃശ്ശൂർ ആശ്വനി ആശുപത്രിയിൽ സ്ഥിരീകരിച്ച ശേഷം മൃതദേഹം ചേലക്കരയിലെ വീട്ടിൽ എത്തിച്ചു. നാളെ രാവിലെ വട്ടകുളത്ത് എത്തിച്ച് ഉച്ചക്ക് 12 മണിക്ക് വട്ടംകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം നടക്കും.

അദ്ദേഹം കെ.എസ്.ടി.യു സ്ഥാപക നേതാവ്, പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടറി, എം.എസ്.എഫ് പ്രഥമ സംസ്ഥാന കമ്മിറ്റി സെക്രട്ടറി, വട്ടംകുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി, ജില്ല മുസ്‌ലിം ലീഗ് പ്രവർത്തക സമിതി അംഗം, പൊന്നാനി താലൂക് മുസ്‌ലിം ലീഗ് സെക്രട്ടറി, കുമരനെല്ലൂർ ഹൈസ്കൂളിൽ ദീർഘകാല അധ്യാപകൻ, സാമൂഹിക സംഘടനകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സജീവ പ്രവർത്തകനായിരുന്ന വ്യക്തിയാണ്.

ഭാര്യ: ഫാത്തിമ. മക്കൾ: ഫൈസൽ, ഫിറോസ് ( ഇരുവരും ബിസിനസ്സ് ദുബായ്), ഫവാസ്, പരേതയായ ഫൗസിയ.

Advertisment