കോട്ടയം: എന്തു കുറ്റം ചെയ്തും ജയിലിലേക്കു ദൈര്യമായി പോകാം.. ആദ്യത്തെ കുറച്ചു നാള്‍ ജയിലില്‍ കിടന്നിട്ടു ജാമ്യം നേടി പുറത്തിറങ്ങാം. കൊടും കുറ്റവാളികള്‍ക്കള്‍ പോലും ജാമ്യത്തില്‍ ഇറങ്ങുന്ന അവസ്ഥ സംസ്ഥാനത്തുണ്ട്. ഭരിക്കുന്ന പാര്‍ട്ടിയുടെ പിന്തുണ ഉണ്ടെങ്കില്‍ ജാമ്യവും പരോളും കിട്ടുക എളുപ്പം.
നെന്മാറ പോത്തുണ്ടി ബോയന്‍ കോളനിയില്‍ അമ്മയെയും മകനെയും വെട്ടിക്കൊന്നതും കൊലപാതകം ചെയ്തു ജയിലില്‍ കഴിയവേ ജാമ്യം നേടി പുറത്തിറങ്ങിയ പ്രതിയായിരുന്നു. കൊലപാതകം നടത്തിയതാകട്ടേ ആദ്യം കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവിനെയും അമ്മയെയും.
പ്രതി ചെന്താമര അയല്‍ക്കാരുടെ ജീവനു ഭീഷണിയുണ്ടാക്കുമെന്ന് അറിയിച്ചിട്ടും ജാമ്യത്തില്‍ വിട്ടു. ജാമ്യത്തിലിറങ്ങി ഒരു വര്‍ഷത്തോളം ശാന്തനായിരുന്ന പ്രതി അയാളാല്‍ കൊല്ലപ്പെട്ട വീട്ടിലെ രണ്ടാളെ കൂടി അതിക്രൂരമായി കൊലപ്പെടുത്തി. ഇതോടെ ആ വീട്ടിൽ അനാഥരായ രണ്ട് കുട്ടികള്‍ മാത്രമാണ് അവശേഷിക്കുന്നത്.
/sathyam/media/media_files/2024/11/16/OMrufxVayPLtzzaDrCqp.jpg)
അവരെ കൂടി കൊല്ലാന്‍ ഇയാള്‍ക്ക് അവസരമൊരുക്കുമോ എന്ന ചോദ്യമാണ് രോഷാകുലരായ നാട്ടുകാര്‍ ചോദിക്കുന്നത്. ഇക്കൂട്ടരെ ജ്യമ്യത്തില്‍ വിടുന്നവര്‍ കൊലപാതികളുടെ മാനസികാവസ്ഥ എന്തുകൊണ്ട് മനസിലാക്കുവാന്‍ തയ്യാറുകുന്നില്ലെന്ന ചോദ്യമാണ് ഉയരുന്നത്.
ഗുരുതര കുറ്റകൃത്യം ചെയ്ത പ്രതികള്‍ ജാമ്യം നേടി പൊതു സമൂഹത്തില്‍ തുടരുന്നതു ഏറെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. ജാമ്യം എന്നതു കൊണ്ടര്‍ത്ഥമാക്കുന്നത് ഉപാധികളോടെയോ അല്ലാതെയോ ഒരാള്‍ക്ക് വ്യക്തിഗതമായി അനുവദിക്കപ്പെടുന്ന മോചനമാണ്. കുറ്റവാളിയെ സ്വതന്ത്രനാക്കുക എന്നതല്ല ജാമ്യം കൊണ്ടുദ്ദേശിക്കുന്നത്.
മറിച്ച് കസ്റ്റഡിയില്‍ നിന്നുള്ള താല്‍ക്കാലിക മോചനമാണ്. വിചാരണവേളയില്‍ കൃത്യസ്ഥലത്ത്, കൃത്യസമയത്ത് കുറ്റവാളിയെ ഹാജരാക്കാന്‍ ജാമ്യക്കാര്‍ ബാധ്യസ്ഥരാണ്. ഓരോ കുറ്റവാളിയും കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നതുവരെ നിയമത്തിനു മുന്നില്‍ നിരപരാധിയായിരിക്കും.
/sathyam/media/media_files/2025/01/20/MC925vY1YS5oNuEebdUA.jpg)
ജാമ്യം അനുവദിക്കുന്നതിലൂടെ ഒരു കുറ്റവാളിക്ക് അയാളുടെ നിരപരാധിത്വം തെളിയിക്കാനുള്ള ഒരു അവസരമാണ് നല്‍കുന്നത്.
പക്ഷേ, ഇവിടെ നിയമത്തിന്റെ പഴുത് ഉപയോഗിച്ചു ഇരട്ടക്കൊലപാതം ചെയ്തു പ്രതി രക്ഷപെടുകയായിരുന്നു. പല കേസുകളിലും സമാന സംഭവങ്ങൾ അരങ്ങേറുന്നു.
ഷാരോണ്‍ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുമ്പോഴും ഗ്രീഷ്മയും സഹതടവുകാരോട് പങ്കുവെച്ചത് സമാന കാര്യങ്ങളായിരുന്നു. അട്ടക്കുളങ്ങര ജയിലിനകത്തും കൂസലില്ലാതെയാണ് ഗ്രീഷ്മയുടെ ജീവിതം.
/sathyam/media/media_files/2025/01/21/It0NZlztd0hqJ8u9sFYf.jpg)
വൈകാതെ ജാമ്യം നേടി പുറത്തിറങ്ങുമെന്ന പ്രതീക്ഷ ഗ്രീഷ്മ സഹതടവുകാരോട് പങ്കുവച്ചതായി അധികൃതര്‍ പറയുന്നു. തനിക്ക് വധ ശിക്ഷ വിധിച്ചാലും ഒന്നും സംഭവിക്കില്ലെന്ന ആത്മ വിശ്വാസമാണ് ഗ്രീഷ്മയ്ക്കുള്ളത്. നിയമത്തിലെ ഇത്തരം പഴുതുകളാണ് പല കുറ്റവാളികള്‍ക്കും പ്രചോദനം നല്‍കുന്നതും.