/sathyam/media/media_files/2025/03/24/0yLpjopuRJLDWPW7Gfft.jpg)
പത്തനംതിട്ട: ഇന്‍റലിജന്‍റ്​സ്​ ബ്യൂറോ ഉദ്യോഗസ്ഥയെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹപ്രവർത്തകന്​ പങ്കുണ്ടെന്ന ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം എമിഗ്രേഷൻ വിഭാഗത്തിൽ ജോലിചെയ്തിരുന്ന കോന്നി അതിരുങ്കൽ കാരയ്ക്കാക്കുഴി സ്വദേശി പൂഴിക്കോട് മധുസൂദനന്റെ മകൾ മേഘയെ​ ഈ മാസം 24ന് തിരുവനന്തപുരം​ പേട്ടക്കും ചാക്കക്കും ഇടയിൽ റയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
എ.ഡി.ജി.പി, ഇന്റലിജൻസ് ബ്യൂറോ, എഫ്.ആർ.ആർ.ഒ തിരുവനന്തപുരം എന്നിവർക്ക്​ കുടുംബം പരാതി നൽകിയിട്ടുണ്ട്​.
തിരുവനന്തപുരം പേട്ട പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്തിട്ടുണ്ട്​. സുകാന്ത് സുരേഷിനെ താൽക്കാലികമായി ജോലിയിൽനിന്ന് മാറ്റിനിർത്തി​യിട്ടുണ്ട്.
സുകാന്തിൽനിന്ന് തന്‍റെ മകൾക്ക് ഭീഷണിയുണ്ടായിരുന്നുവെന്നും മകളെ ഇയാൾ വലിയ തോതിൽ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്നും പിതാവ് ആരോപിച്ചു.
പണമില്ലാത്തതിനാൽ മകൾ കൃത്യമായി ആഹാരം കഴിച്ചിരുന്നില്ലെന്ന്​ സുഹൃത്തുക്കൾ പറഞ്ഞതായി പിതാവ് പറയുന്നു. മരിക്കുമ്പോൾ മേഘയുടെ ബാങ്ക്​ അക്കൗണ്ടിൽ 80 രൂപ മാത്രമാണുണ്ടായിരുന്നത്​.
പരിശീലനകാലത്താണ്​ മേഘ സുകാന്തുമായി പരിചയത്തിലാകുന്നത്. ജോലി ലഭിച്ചശേഷം പെൺകുട്ടിയുടെ പക്കൽനിന്ന്​ നിരവധി തവണ ഇയാൾ പണം വാങ്ങി. ഏകദേശം ഒന്നരലക്ഷത്തോളം രൂപ വാങ്ങിയതായാണ്​ മനസ്സിലാക്കുന്നതെന്നും​ കുടുംബം പറഞ്ഞു​.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us