തിരുവനന്തപുരം: ഐസിസി അണ്ടര്‍ -19 വനിതാ ട്വന്റി20 ലോകകപ്പ് കിരീടം നേടി രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹ്യ മാധ്യമത്തില്‍ പങ്ക് വെച്ച പോസ്റ്റിലാണ് ഇന്ത്യന്‍ ടീമിന് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഐസിസി അണ്ടര്‍ -19 വനിതാ ട്വന്റി20 ലോകകപ്പ് കിരീടം നേടി രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍.
ഫൈനലില്‍ കരുത്തരായ ദക്ഷിണാഫ്രിക്കക്കെതിരെ ആധികാരിക വിജയം നേടിയാണ് തുടര്‍ച്ചയായ രണ്ടാംതവണയും ഇന്ത്യന്‍ ടീം ലോക കിരീടത്തില്‍ മുത്തമിട്ടിരിക്കുന്നത്.
ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ടീമില്‍ മലയാളി താരം വി.ജെ. ജോഷിതയുമുണ്ടെന്നത് എല്ലാ മലയാളികള്‍ക്കും അഭിമാനകരമായ കാര്യമാണ്.
ഇതുപോലുള്ള മിന്നുംപ്രകടനങ്ങള്‍ ഇനിയുമാവര്‍ത്തിക്കാന്‍ സാധിക്കട്ടെ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.