New Update
/sathyam/media/media_files/2024/11/04/0mArLggPEBHVar7yVea0.webp)
ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റത്തിൽ ഒരാളുടെ നില ഗുരുതരമാണ്.
Advertisment
ഗുരുതര പരിക്കേറ്റയാളെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബോഡിമെട്ട് – പൂപ്പാറ റോഡിൽ രാവിലെ അഞ്ചുമണിയോടുകൂടിയാണ് അപകടം ഉണ്ടായത്.
ഉത്തർപ്രദേശ് സ്വദേശികളായ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. അപകട സമയത്ത് 5 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
മൂന്നാർ സന്ദർശന ശേഷം മടങ്ങവെയാണ് അപകടം ഉണ്ടായത്. ശാന്തൻപാറ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡർ തകർത്ത് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.