അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

സാറാമ്മ മരിച്ചെന്ന് കരുതി പത്രോസ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു

New Update
crime

ഇടുക്കി: അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.ചാറ്റുപാറ സ്വദേശി ചിരമുഖം പത്രോസ് ആണ് മരിച്ചത്.

Advertisment

കഴുത്തിനും തലയ്ക്കും വെട്ടേറ്റ സാറാമ്മ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്.ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വീടിന് തൊട്ടടുത്ത സ്ഥാപനത്തിലാണ് പത്രോസും ഭാര്യയും ജോലി ചെയ്തിരുന്നത്.

സമയമായിട്ടും ഇരുവരും ജോലിക്കെത്താതായതോടെ സ്ഥാപന ഉടമ അന്വേഷിച്ചെത്തിയപ്പോഴാണ് വീട്ടില്‍ സാറാമ്മ വെട്ടേറ്റ നിലയിലും പത്രോസിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തിയത്.

സാറാമ്മ മരിച്ചെന്ന് കരുതി പത്രോസ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

Advertisment