/sathyam/media/media_files/2025/10/04/munnar-attack-2025-10-04-20-21-09.jpg)
ഇടുക്കി: മൂന്നാറിൽ വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ വിനോദസഞ്ചാരികൾക്ക് മർദ്ദനം. മൂന്നാറിലെത്തിയ കോളേജ് വിദ്യാർഥികൾക്കാണ് മർദ്ദനം ഏറ്റത്.
പൊലീസ് വധശ്രമത്തിനു കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ പ്രതികളായ യുവാക്കളെ അറസ്റ്റ് ചെയ്തു. ആറ്റുകാട് സ്വദേശികളായ കൗശിക്, സുരേന്ദ്രൻ, അരുൺ സൂര്യ എന്നിവർ ചേർന്നാണ് വിദ്യാർഥികളെ മർദിച്ചത്.
മർദ്ദനത്തിൽ രണ്ടുപേർക്കാണ് സാരമായ പരിക്കേറ്റത്. തമിഴാട്ടിൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികളുടെ സംഘം കഴിഞ്ഞ ദിവസമാണ് മൂന്നാറിലെത്തിയത്.
പളളിവാസലിന് സമീപം വച്ച് ഇവരുടെ വാഹനം ഇരുചക്ര വാഹനത്തിന് വഴി നൽകിയിലെന്ന പേരിലായിരുന്നു അതിക്രമം.
കല്ലുകൊണ്ടുള്ള ആക്രമണത്തിൽ തൃച്ചി സ്വദേശികളായ അരവിന്ദ്, ഗുണശീലൻ എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു.