കുമളിയിൽ റോഡിലേക്ക് വീണ മൺകൂനയിൽ സ്കൂട്ടർ ഇടിച്ചുകയറി യാത്രികന് ദാരുണാന്ത്യം

രാത്രി വൈകി അപകടമുണ്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമായിരുന്നു.

New Update
accident

ഇടുക്കി: കുമളി വെള്ളാരംകുന്നിൽ റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു.

Advertisment

പറപ്പള്ളിൽ വീട്ടിൽ തങ്കച്ചൻ ആണ് മരിച്ചത്.ശക്തമായ മഴയിൽ റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണതിനെ തുടർന്ന് രൂപപ്പെട്ട മൺകൂനയിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. മണ്ണ് റോഡിലേക്ക് വീണത് തങ്കച്ചന്‍ കണ്ടിരുന്നില്ല.

രാത്രി വൈകി അപകടമുണ്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമായിരുന്നു. തൊട്ടടുത്തുള്ള ആശുപത്രിയി ലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അതിനിടെ, മഴക്കെടുതിയിൽപെട്ട ഇടുക്കി നെടുങ്കണ്ടം മേഖലയിലെ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നുകയാണ്.

വെള്ളം ഇറങ്ങിയതിന് പിന്നാലെ വീടുകളിലേക്ക് താമസക്കാർ മടങ്ങിയെത്തി.

കുമളിയിലും തൊടുപുഴയിലും ഇന്നലെ രാത്രി ഉണ്ടായത് അതിശക്തമായ മഴയാണ്.

Advertisment