/sathyam/media/media_files/2025/10/24/s-ashokan-dean-kuriakose-roy-k-paulose-ks-arun-bijo-mani-2025-10-24-15-49-23.jpg)
ഇടുക്കി: കെപിസിസി പുനസംഘടനയില്‍ ഇടുക്കിയിലെ യുവത്വത്തെ പാടെ അവഗണിച്ചതായി പരാതി. സ്ഥിരം മുഖങ്ങള്‍ തന്നെ ജില്ലയില്‍ നിന്നും വീണ്ടും പരിഗണിക്കപ്പെട്ടപ്പോള്‍ 10 - 12 വര്‍ഷമായി പരിഗണന പ്രതീക്ഷിച്ച് കാത്തുനില്‍ക്കുന്ന ഒരു തലമുറ തന്നെ അവഗണിക്കപ്പെടുകയായിരുന്നു.
പുതിയ പുനസംഘടനയില്‍ ജില്ലയില്‍ നിന്നും 6 പേരെയാണ് പരിഗണിച്ചതെങ്കിലും അതില്‍ മൂന്ന് പേരും മുന്‍പ് പദവികള്‍ വഹിച്ചവരാണ്.
/filters:format(webp)/sathyam/media/media_files/2025/10/24/ibrahimkutty-kallar-nisha-soman-2025-10-24-15-53-04.jpg)
ജനറല്‍ സെക്രട്ടറിമാരായവരില്‍ നിഷാ സോമനും ഇബ്രാഹിംകുട്ടി കല്ലാറും മാത്രമാണ് പുതു മുഖങ്ങള്‍. വൈസ് പ്രസിഡന്‍റായ റോയ് കെ പൗലോസും എസ് അശോകനും കഴിഞ്ഞ തവണയും കെപിസിസി ഭാരവാഹികളായിരുന്നവരാണ്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിട്ടും പരിഗണിക്കപ്പെടാതിരുന്ന ഡീന്‍ കുര്യാക്കോസ് എംപിയെ ഇത്തവണ രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തിയത് മാത്രമാണ് ഇടുക്കിയിലെ യുവത്വത്തിന് നല്‍കിയ പരിഗണന.
ഇനി വരാനുള്ളത് കെപിസിസി സെക്രട്ടറിമാരുടെ ലിസ്റ്റാണ്. ഒരു ഡസനോളം പേരെങ്കിലും ഇടുക്കിയില്‍ നിന്നു മാത്രം ലിസ്റ്റില്‍ കയറിക്കൂടാന്‍ പ്രതീക്ഷ വച്ച് കഴിയുന്നവരാണ്. ഇവരില്‍ പലരും പല നേതാക്കള്‍ വഴി ഇതിനോടകം പരിഗണനാ ലിസ്റ്റില്‍ കയറിക്കൂടിയിട്ടുമുണ്ട്.
/filters:format(webp)/sathyam/media/media_files/2024/12/09/ur2Cqmpvkh9oJSStkH2k.jpg)
എപി ഉസ്മാന്‍, എംഎന്‍ ഗോപി, സേനാപതി വേണു, സിറിയക് തോമസ്, വിജോ മാണി, എംകെ പുരുഷോത്തമന്‍, തോമസ് രാജന്‍, കെഎസ് അരുണ്‍, മനോജ് കൊക്കാട്ട്, അഡ്വ. കെജി സെല്‍വം, ജോയി വെട്ടിക്കുഴി എന്നിവരൊക്കെ പല തലങ്ങളില്‍ ഇടുക്കിയില്‍ നിന്നുള്ള ലിസ്റ്റിലുണ്ട്.
ഇവര്‍ക്കു പുറമെ മുന്‍ ഡിസിസി പ്രസിഡന്‍റുമാരായ ഇ.എം ആഗസ്തിയും ജോയ് തോമസും വീണ്ടും ഭാരവാഹിത്വങ്ങള്‍ക്കായി കരുനീക്കങ്ങള്‍ നടത്തിയിട്ടുണ്ട്.
ആഗസ്തി ഡിസിസി പ്രസിഡന്‍റും കെപിസിസി ജനറല്‍ സെക്രട്ടറിയും ആയിരുന്നതാണ്. ജോയ് തോമസ് സംസ്ഥാന ഭാരവാഹി ആയെങ്കിലും കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനായിരിക്കെ അഴിമതി ആരോപണങ്ങളില്‍ അകപ്പെട്ട് സജീവമായി രംഗത്തില്ലാത്ത ആളാണ്.
യുവ മുഖങ്ങളില്‍ സിറിയക് തോമസ്, ബിജോ മാണി, കെഎസ് അരുണ്‍, കെജി സെല്‍വം എന്നിവരെ സംസ്ഥാന തലത്തില്‍ പരിഗണിക്കണമെന്നത് ജില്ലയില്‍ പൊതുവികാരമാണ്.
/filters:format(webp)/sathyam/media/media_files/2025/10/24/cyriac-thomas-bijo-mani-ks-arun-2025-10-24-16-00-17.jpg)
കെജി സെല്‍വം, സേനാപതി വേണു, ജോയി വെട്ടിക്കുഴി എന്നിവരും പരിഗണിക്കപ്പെടാന്‍ യോഗ്യര്‍ തന്നെ.
ഒരു കാലത്ത് കോണ്‍ഗ്രസിന്‍റെ കുത്തക ആയിരുന്ന ജില്ലയില്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് ഒറ്റ നിയമസഭാ സാമാജികന്‍ പോലും ഇല്ലാത്തതാണ് സ്ഥിതി. പുതിയ തലമുറയെ രംഗത്തു കൊണ്ടുവന്നില്ലെങ്കില്‍ ജില്ലയില്‍ പാര്‍ട്ടി വീണ്ടും ക്ഷീണിക്കും എന്നതില്‍ തര്‍ക്കമില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us