/sathyam/media/media_files/2025/10/30/129459-2025-10-30-12-15-31.jpg)
ഇടുക്കി: മുഖ്യമന്ത്രിയുടെ ക്ഷേമപ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരിന്‍റെ ജാള്യത മറയ്ക്കാനാണ് പ്രഖ്യാപനങ്ങൾ.
ക്ഷേമനിധി പെൻഷൻ മുടങ്ങിക്കിടക്കുന്നു. നെല്ലിന്‍റെ സംഭരണ വില നൽകാനില്ല. ഇപ്പോൾ ഫണ്ടെവിടെ നിന്ന് വന്നു. എല്ലാം അടുത്ത സർക്കാരിന്‍റെ തലയിലിടാൻ നീക്കമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
എസ്ഐആറുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്നും സതീശൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി ഏജന്‍റായി മാറി. തദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എസ്ഐആർ അടിച്ചേൽപ്പിക്കാനാണ് ശ്രമം.
പിഎം ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി സിപിഐയെ കബളിപ്പിച്ചെന്നും ഒപ്പിട്ടിട്ട് ഉപസമിതിയെ നിയോഗിച്ചിട്ട് എന്ത് കാര്യമെന്നും സതീശൻ ചോദിച്ചു.
ക്ഷേമനിധികൾ ഇതുയോലെ മുടങ്ങിയ കാലമില്ല. ബാധ്യത അടുത്ത സർക്കാർ ഏറ്റെടുക്കട്ടെ എന്നാണ് നിലപാട്.
നാലര കൊല്ലം ജനങ്ങളെ വഞ്ചിക്കുകയായിരുന്നു സർക്കാർ. 18 മാസത്തെ കുടിശിക ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ഉണ്ടായിരുന്നില്ല. അത് സിപിഎം ക്യാപ്സ്യൂളാണ്.
കോൺഗ്രസ് തെരഞ്ഞെടുപ്പിന് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിക്കാറില്ല. നൂറിലധികം സീറ്റുമായി കോൺഗ്രസ് തിരിച്ച് വരും. പ്രശ്നങ്ങൾ ഉണ്ടെന്നു എൽഡിഎഫ് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us