/sathyam/media/media_files/2025/11/10/irattayar-2025-11-10-01-28-17.jpg)
ഇടുക്കി: ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം എംഎം മണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഭാവി തലമുറയെ കലാ-കായിക- സാംസ്‌കാരിക രംഗത്ത് വളര്‍ത്തി കൊണ്ടുവരേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഇവയെല്ലാം ചേര്‍ന്നതാണ് സമൂഹത്തിന്റെ മുന്നേറ്റമെന്നും അതിനുള്ള പശ്ചാത്തല സൗകര്യം ഒരുക്കേണ്ടത് നമ്മുടെ കടമയാണെന്നും സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് എംഎല്‍എ പറഞ്ഞു.
ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതിയാണ്, അതിന്റെ ഭാഗമായാണ് ഇത്തരം സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
10 കോടി രൂപ ചെലവിട്ടാണ് നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയം പൂര്‍ത്തികരിച്ചത്. 40 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പച്ചടി ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്.
രണ്ട് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച് നാടിന് സമര്‍പ്പിക്കുമെന്നും എം.എം മണി എം.എല്‍.എ പറഞ്ഞു.
1 കോടി രൂപ ചെലവിലാണ് ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 50 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടും 50 ലക്ഷം രൂപ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടും വിനിയോഗിച്ചാണ് സ്റ്റേഡിയം യാഥാര്‍ഥ്യമാക്കിയത്.
വനിതാ വികസന കോര്‍പ്പറേഷന്‍ ലോണ്‍ മേളയുടെ ഉദ്ഘാടനവും യോഗത്തില്‍ എം.എം മണി എംഎല്‍എ നിര്‍വഹിച്ചു.
വായ്പാ പദ്ധതിയുടെ ഭാഗമായി 1.73 കോടി രൂപയുടെ ചെക്ക് എംഎം മണി എംഎല്‍എ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയര്‍ പേഴ്സണ്‍ സനിലാ ഷാജിക്ക് കൈമാറി.
ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us