മൂലമറ്റം പവർഹൗസ് അടച്ചു. അറ്റകുറ്റ പണിക്കായി പ്രവർത്തനം നിർത്തി

മൂവാറ്റുപുഴ വാലി, പെരിയാർ വാലി കനാലുകൽ കൂടുതൽ തുറന്ന് ജല വിതരണം ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

New Update
1001398208

ഇടുക്കി: മൂലമറ്റം ജലവൈദ്യുത നിലയം ഒരു മാസത്തേക്ക് പ്രവർത്തനം നിർത്തിയതായി അധികൃതർ.

Advertisment

ഇന്ന് പുലർച്ചെ മുതൽ ആണ് ഉത്പാദനം നിർത്തിവച്ച് അറ്റകുറ്റപ്പണിക്ക് തുടക്കമിട്ടത്.

ഇന്നലെ മുതൽ ഡിസംബർ 10 വരെ നിർത്തിവയ്ക്കാൻ ആയിരുന്നു തീരുമാനം.

 പ്രവർത്തനം നിർത്തുമ്പോൾ കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നു. ഇതിൽ ബദൽ മാർഗങ്ങൾ സ്വീകരിച്ച ശേഷമാണ് നിലയം അടക്കാൻ തീരുമാനം ആയത്.

 അതേസമയം, വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് വിശദീകരണം.

 മൂവാറ്റുപുഴ വാലി, പെരിയാർ വാലി കനാലുകൽ കൂടുതൽ തുറന്ന് ജല വിതരണം ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

Advertisment