ഇന്‍ഫാം രജതജൂബിലി സമാപന ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചുകൊണ്ടുള്ള കര്‍ഷകറാലിയും പൊതുസമ്മേളനവും നാളെ. പതിനയ്യായിരത്തോളം കര്‍ഷകര്‍ പങ്കെടുക്കുന്ന കര്‍ഷക മഹാറാലി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഒരുമാസം നീണ്ടുനില്‍ക്കുന്ന രജതജൂബിലി സമാപനാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത് നിരവധി പരിപാടികൾ

മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹപ്രഭാഷണവും ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രഭാഷണവും മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണവും നടത്തും. 

New Update
Infarm

ഇടുക്കി: ഇന്‍ഫാം രജതജൂബിലി സമാപന ആഘോഷങ്ങളുടെ ആരംഭം കുറിച്ചുകൊണ്ടുള്ള കര്‍ഷകറാലിയും പൊതുസമ്മേളനവും ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Advertisment

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 1.30ന് കട്ടപ്പന ഓസാനാം സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്നും സെന്റ് ജോര്‍ജ് ഗ്രൗണ്ടില്‍നിന്നുമായി പതിനയ്യായിരത്തോളം കര്‍ഷകര്‍ പങ്കെടുക്കുന്ന കര്‍ഷക മഹാറാലി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും.

ഇന്‍ഫാം ദേശീയ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, ദേശീയ കമ്മിറ്റി അംഗങ്ങളായ ജോയി തെങ്ങുംകുടി, സി.യു ജോണ്‍, കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു, ലോറേഞ്ച് മേഖല പ്രസിഡന്റ് ഷാബോച്ചന്‍ മുളങ്ങാശേരി, കട്ടപ്പന ഗ്രാമസമിതി പ്രസിഡന്റ് പി ഡി തോമസ് പുളിക്കല്‍ എന്നിവര്‍ ദീപശിഖ വഹിക്കും. റാലിയില്‍ കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, ഗുജറാത്ത്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പങ്കെടുക്കും.

ഇടുക്കിക്കവല ബൈപാസ്, ചേന്നാട്ടുമറ്റം ജങ്ഷന്‍, തകടിയേല്‍ ജങ്ഷന്‍, സെന്‍ട്രല്‍ ജങ്ഷന്‍, ഗുരുമന്ദിരം, ദീപിക ബുക്ക് ഹൗസ് റോഡിലൂടെ സമ്മേളന നഗരിയായ സെന്റ് ജോര്‍ജ് പാരിഷ്ഹാളിലെ ഫാ. മാത്യു വടക്കേമുറി നഗറില്‍ റാലി സമാപിക്കും.

തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പും കാര്‍ഷിക ജില്ല രക്ഷാധികാരിയുമായ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷനാകും.  

മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹപ്രഭാഷണവും ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രഭാഷണവും മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണവും നടത്തും. 

ഡീന്‍ കുര്യാക്കോസ് എംപി, എം.എം. മണി എംഎല്‍എ, ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ജോസഫ് ജോര്‍ജ് പൊട്ടയ്ക്കല്‍, ദേശീയ ഡയറക്ടര്‍ ചെറുകരക്കുന്നേല്‍, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍, കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി, കട്ടപ്പന താലൂക്ക് രക്ഷാധികാരി ഫാ. ജോസ് മംഗലത്തില്‍, ഇന്‍ഫാം ദേശീയ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, കേരള സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, തമിഴ്നാട് കാര്‍ഷിക ജില്ല പ്രസിഡന്റ് ആര്‍ കെ താമോദരന്‍, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ എന്നിവര്‍ പ്രസംഗിക്കും.

ഒരു മാസം നീണ്ടുനില്‍ക്കുന്ന രജതജൂബിലി സമാപനാഘോഷങ്ങളുടെ ഭാഗമായി 75 വയസ് കഴിഞ്ഞ 1500ല്‍പരം കര്‍ഷകരെ ആദരിക്കുന്ന  പരിപാടിയായ വീര്‍ കിസാന്‍ ഭൂമിപുത്ര അവാര്‍ഡ് കുട്ടിക്കാനം മരിയന്‍ കോളജ് ഓഡിറ്റോറിയത്തില്‍ 20നും, ലീഡേഴ്സ് മീറ്റ് 23ന് കാഞ്ഞിരപ്പള്ളി മഹാജൂബിലി ഹാളിലും, കര്‍ഷക സമ്മേളനം 27ന് പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളിലും, പച്ചപ്പൊലിമ പ്രോഗ്രാം 29ന് പൊടിമറ്റം സെന്റ് ജോര്‍ജ് പരീക്ഷ ഹാളിലും നടക്കുമെന്ന് ഇന്‍ഫാം ഹൈറേഞ്ച് മേഖല ഡയറക്ടര്‍ ഫാ. റോബിന്‍ പട്രകാലായില്‍.

ഹൈറേഞ്ച് മേഖല പ്രസിഡന്റ് സെബാസ്റ്റ്യന്‍ മൂക്കുങ്കല്‍, സെക്രട്ടറി ജോസ് വടക്കേടം, ജോസ് പതിക്കല്‍, കട്ടപ്പന കാര്‍ഷിക താലൂക്ക് പ്രസിഡന്റ് ബേബി ജോസഫ്, പി.ഡി തോമസ് പുളിക്കല്‍, ജിസ്ബി ജോബിഷ് തുടങ്ങിയവര്‍ അറിയിച്ചു.

Advertisment