കെഎസ്ആർടിസി ജീവനക്കാരൻ ഒന്നര ലിറ്റർ വാറ്റുചാരായവുമായി പിടിയിൽ

അടിമാലി സ്റ്റാൻഡിലെ കെഎസ്ആർടിസി എൻക്വയറി കൗണ്ടറിന്റെ മുൻപിൽ നിൽക്കുകയായിരുന്ന ഷിബുവിനെ നാർക്കോട്ടിക്ക് എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി പരിശോധിക്കുകയായിരുന്നു. 

New Update
arrest

ഇടുക്കി: കെഎസ്ആർടിസി ജീവനക്കാരൻ വാറ്റുചാരായവുമായി പിടിയിലായി. ഇയാളിൽനിന്ന് ഒന്നര ലിറ്റർ ചാരായമാണ് പിടികൂടിയത്.

Advertisment

കൊല്ലം കൊട്ടാരക്കര ചാമവിളയിൽ ഷിബു(51)വിനെയാണ് അടിമാലി നാർക്കോട്ടിക്ക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ബിജു മാത്യുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ അടിമാലി ബസ് സ്റ്റാൻഡിൽനിന്ന് പിടികൂടിയത്.


അടിമാലി സ്റ്റാൻഡിലെ കെഎസ്ആർടിസി എൻക്വയറി കൗണ്ടറിന്റെ മുൻപിൽ നിൽക്കുകയായിരുന്ന ഷിബുവിനെ നാർക്കോട്ടിക്ക് എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി പരിശോധിക്കുകയായിരുന്നു. 


ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.

പിടിയിലായ ഷിബു മൂന്നാർ ഡിപ്പോയിലെ കണ്ടക്ടറാണ്. നാട്ടിൽ പോയി തിരികെ ഡ്യൂട്ടിയിൽ കയറാൻ മൂന്നാർ ഡിപ്പോയിലേക്ക് പോകുംവഴിയാണ് ഇയാളെ പിടികൂടിയത്.

വാറ്റുചാരായം നാട്ടിൽനിന്ന് ലഭിച്ചതാണെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഷിബു ഡ്യൂട്ടിയിലായിരുന്നില്ല. നാർക്കോട്ടിക് സംഘം പ്രതിയെ എക്‌സൈസ് റേഞ്ച് ഓഫീസിൽ കൈമാറി. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി.

Advertisment