'കുത്തേറ്റ ധീരജിനെ മെഡിക്കൽ കോളേജിലെത്തിക്കുന്നതിനിടയിൽ എന്താണ് സംഭവിച്ചത്?'. വിവാദ പരാമർശവുമായി ഇടുക്കി ഡിസിസി മുൻ പ്രസിഡൻ്റ്

കുത്തേറ്റ ധീരജിനെ മെഡിക്കൽ കോളേജിലെത്തിക്കുന്നതിനിടയിൽ എന്താണ് സംഭവിച്ചതെന്ന് സിപിഎം പറയണമെന്നും ജോയ് തോമസ് പറഞ്ഞു.

New Update

ഇടുക്കി: ധീരജ് വധക്കേസുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി ഇടുക്കി ഡിസിസി മുൻ പ്രസിഡൻ്റ് ജോയ് തോമസ് രം​ഗത്ത്. 

Advertisment

സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് എല്ലായിടത്തും ബഹളം വയ്ക്കുന്നുവെന്നും എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയെ കൊന്നുകളഞ്ഞ ആളുകളാണെന്നും ജോയ് തോമസ് പറഞ്ഞു. അതിൻ്റെ പാപഭാരം മുഴുവൻ കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകരുടെ തലയിൽ കെട്ടിവച്ചു. 

കുത്തേറ്റ ധീരജിനെ മെഡിക്കൽ കോളേജിലെത്തിക്കുന്നതിനിടയിൽ എന്താണ് സംഭവിച്ചതെന്ന് സിപിഎം പറയണമെന്നും ജോയ് തോമസ് പറഞ്ഞു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ ധീരജ് വധത്തിൽ പുനരന്വേഷണം ഉണ്ടാകുമെന്നും ജോയ് തോമസ് പറയുന്നു. ഇടുക്കി ചെറുതോണിയിൽ നടന്ന കോൺഗ്രസ് പ്രതിഷേധ സദസ്സിലാണ് വിവാദ പരാമർശങ്ങൾ ഉണ്ടായത്. 

പരാമർശങ്ങൾ ഇതിനോടകം തന്നെ വിവാദമായിക്കഴിഞ്ഞു. ധീരജ് വധക്കേസിന്റെ ഉത്തരവാദിത്തം സിപിഎമ്മിനാണെന്ന പരാമർശം തെരഞ്ഞെടുപ്പ് കാലത്ത് വലിയ രീതിയിൽ ചർച്ചയ്ക്ക് വഴിവെക്കും. എന്നാൽ ജില്ലാ നേതൃത്വം ഔദ്യോ​ഗികമായി പരാമർശത്തെ പിന്തുണച്ചിട്ടില്ല.

Advertisment