മദ്യലഹരിയിൽ തർക്കം; ഇടുക്കിയിൽ ഭർത്താവ് രണ്ടാം ഭാര്യയെ വെട്ടിക്കൊന്നു

New Update
1430351-crime-new.webp

മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് ഇടുക്കിയിൽ ഭർത്താവ് രണ്ടാം ഭാര്യയെ വെട്ടിക്കൊന്നു. ഇടുക്കി അടിമാലി വാളറ അഞ്ചാം മൈൽ കുടിയിലുള്ള യുവതിയെയാണ് ഭർത്താവ് കുട്ടിയും വെട്ടിയും കൊലപ്പെടുത്തിയത്. അഞ്ചാംമൈൽകുടി സ്വദേശിനി ജലജ (39)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജലജയുടെ ഭർത്താവ് ബാലകൃഷ്ണൻ അടിമാലിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാലകൃഷ്ണന്റെ രണ്ടാം ഭാര്യയാണ് ജലജ.

Advertisment

ബാലകൃഷ്ണന്റെ ആദ്യ ഭാര്യയിലുള്ള മകളുടെ പക്കൽ നിന്നും ജലജ 15,000 രൂപയോളം കടമായി വാങ്ങിയിരുന്നു. ഇത് തിരികെ നൽകാത്തത് ബാലകൃഷ്ണൻ ചോദ്യം ചെയ്തു. തുടർന്ന് മദ്യലഹരിയിൽ ആയിരുന്ന ബാലകൃഷ്ണൻ തർക്കത്തിൽ ഏർപ്പെടുകയും ജലജയെ വെട്ടി കൊലപ്പെടുത്തുകയും ആയിരുന്നു. അടിമാലി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരികയാണ്.

Advertisment