/sathyam/media/media_files/GSATzOPRBRxEeAabKL6a.jpg)
ഇടുക്കി: കാന്തല്ലൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പത്ത് വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാണ് ചരിഞ്ഞത്. ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് ഒരാഴ്ചയ്ക്കിടെ ചരിയുന്ന രണ്ടാമത്തെ കാട്ടാനയാണിത്.
സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ സോളാർ വേലി സ്ഥാപിച്ചിട്ടുണ്ട്. ഇതിലേക്ക് അമിത അളവിൽ വൈദ്യുതി കടത്തിവിട്ടിരുന്നുവെന്നാണ് വിലയിരുത്തൽ. ഇതിൽ നിന്നും വൈദ്യുതാഘാതമേറ്റാകാം ആന ചരിഞ്ഞതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം .
ജനവാസമേഖലയായ ഈ പ്രദേശത്ത് മുൻപും കാട്ടാനകൾ ഇറങ്ങി നാശം വിതച്ചിരുന്നു. നാട്ടുകാർ ഇതിനെതിരെ രാപകൽ സമരമുൾപ്പെടെയുള്ള പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. പ്രദേശത്ത് ഒരാഴ്ചയ്ക്കിടെ ചരിയുന്ന രണ്ടാമത്തെ ആനയാണിത്. സ്ഥലം ഉടമ നിലവിൽ ഒളിവിലാണെന്നും ഇയാൾക്കെതിരെ കേസെടുക്കുമെന്നും വനം വകുപ്പ് അറിയിച്ചു. ആനയുടെ പോസ്റ്റ് മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.