ഇടുക്കി പീരുമേട്ടിൽ കാട്ടാന വിദ്യാർത്ഥികളുടെ നേരെ പാഞ്ഞടുത്തു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

New Update
elephant.1.2996377

ഇടുക്കി: പീരുമേട്ടിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞെടുത്ത് കാട്ടാന. മരിയഗിരി സ്കൂളിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് കാട്ടാന പാഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയായിരുന്നു സംഭവമുണ്ടായത്. 

Advertisment

വിദ്യാർത്ഥികൾ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാരും വിദ്യാർത്ഥികളും ബഹളം വച്ചതോടെ കാട്ടാനാ യൂക്കാലി തോട്ടത്തിലേക്ക് ഓടിപ്പോകുകയായിരുന്നു. പീരുമേടിനും കുട്ടിക്കാനത്തിനും ഇടയിലാണ് മരി​യ​ഗിരി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

വൈകുന്നേരം വിദ്യാർത്ഥികൾ ബസ് കാത്തുനിന്നപ്പോഴാണ് കാട്ടാന പാഞ്ഞടുത്തത്. റോഡ് മുറിച്ച് കടന്നെത്തിയ ആനയെ കണ്ട കുട്ടികൾ സ്കൂൾ വളപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. ഈ ഭാ​ഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാന ശല്യം തുടരുന്നതായി നാട്ടുകാർ വ്യക്തമാക്കി.

Advertisment