ഇടുക്കിയിൽ വീട്ടുമുറ്റത്ത് കസേരയിൽ മരിച്ച നിലയിൽ വയോധികൻ, മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

New Update
bomb death knr.jpg

ഇടുക്കി ചെമ്മണ്ണാറിൽ വയോധികനെ വീട്ടുമുറ്റത്തെ കസേരയിൽ മരിച്ച നിലയിൽ. റോഡരികിലെ വീട്ടുമുറ്റത്തെ കസേരയിൽ മരിച്ച നിലയിലിരുന്നിട്ടും ആളുകൾ തിരിച്ചറിഞ്ഞത് മൂന്ന് ദിവസത്തിന് ശേഷം. ചെമ്മണ്ണാർ വടക്കൻചേരിയിൽ ജോസ് (62)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കസേരയിൽ ഇരിക്കുന്ന രീതിയിലായിരുന്ന മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു.

Advertisment

ജോസ് സ്ഥിരമായി ഈ കസേരയിൽ ഇരിക്കാറുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ആളുകൾ കണ്ടെങ്കിലും സംശയം തോന്നിയിരുന്നില്ല. ഇന്നലെ വൈകിട്ട് നാട്ടുകാർ വിളിച്ചിട്ടും പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചതായി കണ്ടെത്തിയത്. തുടർന്ന് ഉടുമ്പൻചോല പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Advertisment