ഫോൺ ചാർജ് ചെയ്യാൻ അനുവദിച്ചില്ല; ഇടുക്കിയിൽ മദ്യലഹരിയിൽ എത്തിയയാൾ ബാർബർ ഷോപ്പ് അടിച്ചു തകർത്തു

New Update
adimali

ഫോൺ ചാർജ് ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് ഇടുക്കി അടിമാലിയിൽ മധ്യവയസ്കന്റെ പരാക്രമം. മച്ചിപ്ലാവ് സ്വദേശി ഷിജു ബാർബർ ഷോപ്പ് അടിച്ചു തകർത്തു.

Advertisment

ഫോൺ ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിമാലി ബസ്റ്റാൻഡിൽ എത്തിയ ഇയാൾ, മദ്യലഹരിയിലാണ് എന്ന് മനസിലാക്കിയതിനെ തുടർന്ന് കട ഉടമ പറ്റില്ലെന്ന് പറയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.

ആക്രമണം തുടർന്നതോടെ നാട്ടുകാർ പൊലീസിനെ വിളിക്കുകയായിരുന്നു. പോലീസ് എത്തി ഷിജുവിനെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ ആയിരുന്നുവെന്ന് ഇയാൾ പോലീസിനോട് മൊഴി നൽകി. ആക്രമം നടത്തിയതിനും, പരിഭ്രാന്തി സൃഷ്ടിച്ചിതിനും ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അടിമാലി പൊലീസ് പറഞ്ഞു.

Advertisment