Advertisment

ചക്കക്കൊമ്പന്റെ ആക്രമണം; ചിന്നക്കനാലിലെ കൊമ്പൻ മുറിവാലൻ ചരിഞ്ഞു

New Update
murivalan

ചിന്നക്കനാലിലെ കൊമ്പൻ മുറിവാലൻ ചരിഞ്ഞു. ചക്കക്കൊമ്പൻ കാട്ടാനയുടെ ആക്രമണത്തിൽ മുറിവാലൻ അവശനായി കഴിഞ്ഞ ദിവസം വീണിരുന്നു. കാട്ടാനകൾ കഴിഞ്ഞദിവസം കൊമ്പുകോർത്തിരുന്നു. ഇതിലാണ് മുറിവാലൻ കൊമ്പന് പരുക്കേറ്റിരുന്നത്. വനം വകുപ്പ് ഉദ്യോ​ഗസ്ഥർ എത്തി ചികിത്സ നൽകി വരുന്നതിനിടെയാണ് ആന ചരിഞ്ഞത്.

Advertisment

ചക്കക്കൊമ്പൻ മുറിവാലനെ കുത്തി പരുക്കേൽപ്പിച്ചിരുന്നു. ചക്കകൊമ്പന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുറിവാലൻ കാട്ടാന അപകടാവസ്ഥയിൽ കിടക്കുകയായിരുന്നു. ഒരാഴ്ച മുൻപായിരുന്നു കൊമ്പന്മാർ ഏറ്റുമുട്ടിയത്. മുറിവാലൻ കൊമ്പൻ ഒരാഴ്ചയോളം പരുക്കുമായി നടന്നിരുന്നു. കഴിഞ്ഞദിവസം രാത്രി ആന അവശനിലയിൽ വീഴുകയയിരുന്നു. വനം വകുപ്പ് നിരീക്ഷിച്ച് വരുകയായിരുന്നു.

ഇൻഫെക്ഷൻ ആയതാണ് പരുക്ക് ​ഗുരുതരമായത്. ചക്കക്കൊമ്പന് പരുക്കില്ലെന്ന് ദേവികുളം റേഞ്ച് ഓഫീസർ അറിയിച്ചിരുന്നു. ചിന്നക്കനാലിൽ പ്രശ്നക്കാരായ മൂന്ന് കൊമ്പന്മാരിൽ രണ്ടാമനായിരുന്നു മുറിവാലൻ. അരിക്കൊമ്പനുശേഷം ചിന്നക്കനാലിൽ ഉണ്ടായിരുന്ന രണ്ട് കൊമ്പന്മാരാണ് ചക്കക്കൊമ്പനും, മുറിവാലനും.

Advertisment