Advertisment

ഇടുക്കി ശാന്തന്‍പാറയിൽ ചക്കക്കൊമ്പന്റെ ആക്രമണം, റേഷൻ കട തകർത്തു

New Update
1444034-wild-elephant-attack

ഇടുക്കി: ശാന്തൻപാറയിൽ കാട്ടാന റേഷൻകട തകർത്തു. ആനയിറങ്കലിലെ റേഷൻകടയാണ് ചക്കക്കൊമ്പൻ തകർത്തത്. അരിയടക്കം അകത്താക്കി. പുലർച്ചെ നാല് മണിക്കായിരുന്നു ആക്രമണം.

Advertisment

ശാന്തൻപാറ, പന്നിയാർ മേഖലയിൽ ചക്കക്കൊമ്പൻ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിലും കാട്ടാനയുടെ ആക്രമണം നടന്നിരുന്നു. ഇവിടെ ചൂണ്ടൽ സ്വദേശിയുടെ കാർ ചക്കക്കൊമ്പൻ തകർത്തു. തുടർന്ന് ആർടിടി സംഘവും നാട്ടുകാരും ചേർന്ന് ജനവാസമേഖലയിൽനിന്ന് ആനയെ തുരത്തുകയായിരുന്നു.

Advertisment