കരിമണ്ണൂർ കുഴിക്കാട്ടുമ്യാലിൽ റവ. സിസ്റ്റർ റോസിറ്റ എസ്‌ഡി (88) നിര്യാതയായി

New Update
obit sr. rosit sd

കരിമണ്ണൂർ: കുഴിക്കാട്ടുമ്യാലിൽ പരേതരായ ചാക്കോ - ക്ലാര ദമ്പതികളുടെ മകൾ റവ. സിസ്റ്റർ റോസിറ്റ എസ്‌ഡി (88) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച 11 മണിക്ക് ചങ്ങനാശ്ശേരി ചെത്തിപ്പുഴ എസ്‌ഡി പ്രൊവിൻഷ്യൽ ഹൗസ് സെമിത്തേരിയിൽ.

Advertisment

വടക്കൻ പറവൂർ, എറണാകുളം, മുവാറ്റുപുഴ, ആലുവ എന്നിവടങ്ങളിൽ ഗവൺമെന്റ് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ നഴ്സിംഗ് സൂപ്രണ്ട് ആയും സേവനമനുഷ്ഠിച്ചു.

മികച്ച നഴ്സിംഗ് സേവനത്തിനുള്ള കേരള - കേന്ദ്ര സർക്കാർ അവാർഡുകൾക്ക് അർഹയായിട്ടുണ്ട്. 1986ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിൽ മെഡിക്കൽ ടീമിന്റെ ഭാഗമായിരുന്നു.

വിവിധ ആരോഗ്യ ജേർണലുകളിൽ സിസ്റ്റർ റോസിറ്റയുടെ സേവനങ്ങൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്. കരിമണ്ണൂരിലെ ആദ്യകാല കോൺഗ്രസ് നേതാവ് കെ.സി. ജോസഫ് പരേതയുടെ ജേഷ്ഠ സഹോദരനാണ്.

Advertisment