ഇരട്ടയാർ: അബദ്ധത്തിൽ പിക്കപ്പിനടിയിൽ കുടുങ്ങി 4 വയസുകാരനു ദാരുണാന്ത്യം. ശാന്തിഗ്രാം 4 സെൻ്റ് കോളനിയിൽ ഒഴത്തിൽ അനൂപ് – മാലതി ദമ്പതികളുടെ ഇളയ മകൻ ശ്രാവൺ ആണ് മരിച്ചത്.
കുട്ടിയുടെ അമ്മ കുടുംബശ്രീ യോഗം കൂടുന്നതിനിടെ കുട്ടിയുടെ അമ്മക്ക് പണം നൽകുന്നതിനായി വാഹനവുമായെത്തിയ സന്തോഷ് റോഡിൽ വാഹനം നിർത്തി. തുടർന്ന് സംസാരിക്കുന്നതിനിടയിൽ അമ്മയ്ക്ക് ഒപ്പം വാഹനത്തിനടുത്ത് കുട്ടിയെത്തിയിരുന്നു.
കുട്ടിയെ ഡ്രൈവറും മറ്റുള്ളവരും കണ്ടിരുന്നില്ലെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
കുട്ടി നിൽക്കുന്നതറിയാതെ ഡ്രൈവർ വാഹനം മുന്നോട്ടെടുത്തതാണ് അപകടകാരണം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കട്ടപ്പന പോലീസ് മേൽ നടപടി സ്വീകരിച്ചു. .രണ്ടാം ക്ലാസുകാരി വൈഗ സഹോദരിയാണ്.