New Update
/sathyam/media/media_files/2024/12/20/dl7sieAn2Ws1Poj18CRX.jpg)
ഇടുക്കി: യുവ സംഗീത സംവിധായകനും ഗായകനുമായിരുന്ന അജയകുമാർ (45) അന്തരിച്ചു.
Advertisment
പ്രശസ്ത ഗായകരായ ഹരിഹരനും ഹരിചരണും ആദ്യമായി ഒരേ ചിത്രത്തിൽ പാടിയത് അജയകുമാർ സംഗീതം നൽകിയ എൽമർ എന്ന ചിത്രത്തിൽ ആയിരുന്നു.
നിരവധി ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതം നൽകിയിട്ടുണ്ട്. കൂടാതെ നിരവധി ആൽബങ്ങൾ, പരസ്യചിത്രങ്ങൾ തുടങ്ങിയവയ്ക്കും അജയകുമാർ സംഗീതം ഒരുക്കിയിട്ടുണ്ട്.
തൃപ്പൂണിത്തുറ ആർഎൽ വി മ്യൂസിക് കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദം നേടിയിട്ടുണ്ട്.
വിജി ആണ് ഭാര്യ. അർജുൻ, ആദിത്യൻ എന്നിവരാണ് മക്കൾ. മാധവൻ (റിട്ട. കെ എസ് ഇ ബി എഞ്ചിനീയർ), ഗോപിനാഥ് (പ്രൊഫസർ,സംസ്‌കൃത സർവ്വകലാശാല, കാലടി), ഉഷ (ഫെയർ കോപ്പി സൂപ്രണ്ട്,സബ് കോടതി മുട്ടം), രവീന്ദ്രൻ, ആർ എൽ വി വിജയകുമാർ എന്നിവർ സഹോദരങ്ങളാണ്.
സംസ്‍കാരം ഇടുക്കി മുരിക്കാശ്ശേരിയിലെ വീട്ടുവളപ്പില്‍ നടത്തി.