Advertisment

പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു

ആശുപത്രി അധികൃതരും പോലീസും മരണം സ്ഥിരീകരിച്ചു.  മരിച്ചവരുടെ പേരു വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

New Update
ksrtc accident idukki

ഇടുക്കി: പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ബസിലുണ്ടായിരുന്ന രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് അപകടത്തിൽ മരിച്ചത്. 

Advertisment

ആശുപത്രി അധികൃതരും പോലീസും മരണം സ്ഥിരീകരിച്ചു.  മരിച്ചവരുടെ പേരു വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.


ആദ്യം ആരുടെയും പരുക്ക് ​ഗുരുതരമല്ലെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനിടെയാണ് മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. 


ബസിലുണ്ടായവരെ നാട്ടകുാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയ സമയം മൂന്ന് പേർ മരണപ്പെട്ടു. 

മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്.


34 പേരാണ് ബസിൽ ഉണ്ടായിരുന്നത്.മുണ്ടക്കൈയിലെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. 


മാവേലിക്കര സ്വദേശികളാണ് മരിച്ചവർ. 30 അടിയോളം താഴ്ചയിൽ ബസ് മരത്തിൽ തങ്ങി നിൽ‌ക്കുകയായിരുന്നു. വളവിൽവെച്ച് ബസ് നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്. 

Advertisment