Advertisment

മൂന്നാറിൽ റിസോട്ടിന്റെ ആറാം നിലയിൽനിന്നുവീണ് 10 വയസ്സുകാരൻ മരിച്ചു; അപകടം കസേരയിൽ കയറിനിന്ന് ജനൽതുറക്കാൻ ശ്രമിക്കുന്നതിനിടെ

കസേരയിൽ കയറി നിന്ന് സ്‌ലൈഡിങ് ജനൽ തുറക്കുന്നതിനിടയിലാണ്  കസേര മറിഞ്ഞ് കുട്ടി താഴേക്ക് വീണത്. സംഭവത്തില്‍ വെള്ളത്തൂവല്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
sliding window

ഇടുക്കി: മൂന്നാര്‍ ചിത്തിരപുരത്ത് റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒന്‍പതു വയസുകാരൻ മരിച്ചു.

Advertisment

മധ്യപ്രദേശ് സ്വദേശിയായ സാഗര്‍ ദലാലിന്റെ മകന്‍ പ്രാരംഭ ദലാല്‍ ആണ് മരിച്ചത്. മൂന്നാര്‍ ടി കാസ്റ്റില്‍ റിസോര്‍ട്ടില്‍ തിങ്കളാഴ്ചയായിരുന്നു അപകടം.

മാതാപിതാക്കളോടൊപ്പം മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു കുട്ടി. 

കസേരയിൽ കയറി നിന്ന് സ്‌ലൈഡിങ് ജനൽ തുറക്കുന്നതിനിടയിലാണ്  കസേര മറിഞ്ഞ് കുട്ടി താഴേക്ക് വീണത്. 

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.

വീഴ്ചയില്‍ കുട്ടിയുടെ തലയോട്ടിക്കും വാരിയെല്ലിനും സാരമായ പരിക്കേറ്റെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

സംഭവത്തില്‍ വെള്ളത്തൂവല്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Advertisment