തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പി.ജെ അവിര പൈമ്പിള്ളിയില്‍ നിര്യാതനായി

New Update
obitt avirah 68

തൊടുപുഴ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്  പി ജെ അവിര (68) പൈമ്പിള്ളിയിൽ  നിര്യാതനായി. 

Advertisment

കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, 92 -ലെ കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ തൊടുപുഴ ബ്ലോക്കിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഡിസിസി മെമ്പർ, കരിങ്കുന്നം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, മൂന്ന് പതിറ്റാണ്ട് കാലം  തൊടുപുഴ കാർഷിക വികസന ബാങ്ക് ഡയറക്ട് ബോർഡ് മെമ്പർ, കരിങ്കുന്നം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്, രണ്ട് പതിറ്റാണ്ട് കാലം  തൊടുപുഴ നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, സോവിസോ മിൽക്ക് സൊസൈറ്റിയുടെ ആദ്യകാല സെക്രട്ടറി, ഐ എൻ ടി യു സി തൊടുപുഴ നിയോജക മണ്ഡലംജനറൽ സെക്രട്ടറി,ഐ എൻ ടി യു സി ഇടുക്കി ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു.. 

മൃതശരീരം തിങ്കളാഴ്ച  3.30 മുതൽ 4.30 വരെ പൊതുദർശനത്തിനായി രാജീവ് ഭവനിൽ വയ്ക്കും 5. മണിക്ക് കരിംകുന്നത്ത് സ്വവസതിയിൽ എത്തിക്കും 

സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച മൂന്നുമണിക്ക് വസതിയിൽ ആരംഭിച്ച് നെടിയകാട് ലിറ്റിൽ ഫ്ലവർ ചർച്ചിലെ കുടുംബ കല്ലറയിൽ. 

ഭാര്യ ആനി അവിരാ ആലക്കോട് അഞ്ചിരി വടക്കേക്കര കുടുംബാംഗം. മക്കൾ: അഞ്ജന സൗബിൻ ന്യൂസിലൻഡ്, അർച്ചന അജോ ജർമ്മനി, ആൻ മരിയ ചാൾസ് ചാലക്കുടി. മരുമക്കൾ: സൗബിൻ കൊട്ടാരം കുന്നേൽ കരിങ്കുന്നം, അജോ പടിഞ്ഞാറേക്കര കരിങ്കുന്നം, ചാൾസ് തെങ്ങുംപള്ളി തൃശ്ശൂർ.

Advertisment