അപകടം ഒഴിവായത് തലനാരിഴയ്ക്ക്. സ്കൂൾ ബസ് പൂർണ്ണമായും കത്തിനശിച്ചു. ഡ്രൈവറുടെ ഇടപെടൽ വൻ അപകടം ഒഴിവാക്കി

സ്കൂൾ കുട്ടികളെ കയറ്റി വരുന്നതിനിടെ കല്ലൂർക്കാട് നീറാംമ്പുഴ കവലയ്ക്ക് സമീപമാണ് ബസിൽ തീപടർന്നത്.

New Update
St. Teresa's High School bus

ഇടുക്കി: മൂവാറ്റുപുഴ കല്ലൂർക്കാട് സ്കൂൾ ബസ് പൂർണ്ണമായും കത്തിനശിച്ചു. വാഴക്കുളം സെന്റ് തെരേസാസ് ഹൈസ്കൂളിലെ ബസാണ്  കുട്ടികളെ കയറ്റി വരുന്നതിനിടെ കത്തിനശിച്ചത്.

Advertisment

രാവിലെ ഒമ്പതരയോടെയാണ് സംഭവം. സ്കൂൾ കുട്ടികളെ കയറ്റി വരുന്നതിനിടെ കല്ലൂർക്കാട് നീറാംമ്പുഴ കവലയ്ക്ക് സമീപമാണ് ബസിൽ തീപടർന്നത്.


25കുട്ടികളാണ് ബസ്സിൽ ഉണ്ടായിരുന്നത്. തീപടരുന്നത് കണ്ട ഉടൻ തന്നെ ഡ്രൈവർ വണ്ടി നിർത്തി കുട്ടികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. 


കുട്ടികളെ ഇറക്കിയതോടെ ബസ് പൂർണ്ണമായും കത്തിനശിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തി തീയണച്ചു. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്. 

Advertisment