New Update
/sathyam/media/media_files/2025/02/01/5dsBQ0v40Hhhgw4i4A5S.jpg)
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തിലെ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കായി സംസ്ഥാന ജലസേചന വകുപ്പിന്റെ പുതിയ ബോട്ട്. ബോട്ടിന്റെ ഫ്ലാഗ് ഓഫ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
Advertisment
12.40 ലക്ഷം രൂപ ചെലവഴിച്ചാണ് ബോട്ട് വാങ്ങിയത്. ബോട്ട് നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പു നൽകിയിരുന്നു. പ്രദേശവാസികളുടെ ആവശ്യം കൂടി പരിഗണിച്ചാണു തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
ജലസേചന വകുപ്പിന്റെ 15 വർഷം മുൻപു തകരാറിലായ ബോട്ടിനു പകരമാണ് പുതിയ ബോട്ട് .
10 പേർക്കു യാത്ര ചെയ്യാവുന്ന ബോട്ടിൽ ഉദ്യോഗസ്ഥർക്ക് 30 മിനിറ്റിനുള്ളിൽ തേക്കടി ബോട്ട് ലാൻഡിങ്ങിൽ നിന്നു മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് എത്തിച്ചേരാൻ കഴിയും.