മൂലമറ്റത്തുനിന്നും കാണാതായ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് കൊക്കയിൽ നിന്ന് മൃതശരീരം മുകളിലെത്തിച്ചത്.

New Update
auto driver tonny

ഇടുക്കി: മൂലമറ്റത്തുനിന്നും കാണാതായ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. മൂലമറ്റം സ്വദേശി ടോണി (35) യെയാണ് ആശ്രമം - കോട്ടമല റോഡിലെ പൊട്ടൻപടിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. 

Advertisment

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ടോണിയെ കാണാനില്ലായിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് അന്വേഷിച്ചപ്പോഴാണ് ആശ്രമം - കോട്ടമല റോഡിലെ പൊട്ടൻപടിക്ക് സമീപം ഓട്ടോറിക്ഷ കിടക്കുന്നതായി കണ്ടെത്തിയത്. 


പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ചെങ്കുത്തായ പാറക്കെട്ടിന് സമീപം മൃതശരീരം കണ്ടെത്തിയത്. രാത്രി ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 


അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് കൊക്കയിൽ നിന്ന് മൃതശരീരം മുകളിലെത്തിച്ചത്.

ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും കഴിഞ്ഞാൽ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ. ഇയാൾ അവിവാഹിതനാണ്.