മരക്കൊമ്പ് ദേഹത്ത് വീണ് ഏലം എസ്റ്റേറ്റ് സൂപ്രവൈസർക്ക് ദാരുണാന്ത്യം. ഒരു തൊഴിലാളിക്ക് പരിക്ക്

മറ്റുള്ളവർ ശബ്ദം കേട്ട് ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി.

New Update
estate superviser satheesan

ഇടുക്കി: അടിമാലിയിൽ മരക്കൊമ്പ് ദേഹത്ത് വീണ് ഒരാൾക്ക് ദാരുണാന്ത്യം. പീച്ചാടിന് സമീപം ഏലത്തോട്ടത്തിലാണ് മരം നിലം പതിച്ചത്.

എസ്റ്റേറ്റിലെ സൂപ്രവൈസർ കട്ടപ്പന ആനവിലാസം സ്വദേശി സതീശൻ ആണ് മരിച്ചത്.


Advertisment

ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടമുണ്ടായത്. വലിയ മരത്തിൻ്റെ ശിഖരം ഒടിഞ്ഞ് സതീശൻ്റെ ദേഹത്ത് പതിയ്കുകയായിരുന്നു. 


ഉടൻതന്നെ സതീശനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അപകടത്തിൽ അസം സ്വദേശിയായ മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്.

ഇയാൾ അടിമാലിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർ ശബ്ദം കേട്ട് ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി.

Advertisment