കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയ നാലു പേരുടെയും പോസ്റ്റുമോർട്ടം വെള്ളിയാഴ്ച. കുട്ടികളെ കൊലപ്പെടുത്തിയശേഷം ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം

വീട്ടിലെ ഹാളിനുള്ളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്.

New Update
death1

ഇടുക്കി: ഇടുക്കിയിൽ കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയ നാലു പേരുടെയും പോസ്റ്റുമോർട്ടം വെള്ളിയാഴ്ച.

Advertisment

ഇടുക്കി ഉപ്പുതറയിലാണ് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്തത്.

ഒമ്പതേക്കർ സ്വദേശി പട്ടത്തമ്പലം സജീവ്,ഭാര്യ രേഷ്മ,മക്കളായ ദേവൻ, ദിയ എന്നിവരാണ് മരിച്ചത്.

വൈകിട്ട് നലരയോടെ സമീപവാസികളാണ് പോലീസിനെ വിവരമറിയിക്കുന്നത്. വീട്ടിലെ ഹാളിനുള്ളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. 

ഓട്ടോ ഡ്രൈവറായ സജീവ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വാഹനം പണയപ്പെടുത്തി പണം വാങ്ങിയിരുന്നെന്നും തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് നിരന്തരം ഭീഷണിയുണ്ടായിരുന്നെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

കുട്ടികളെ കൊലപ്പെടുത്തിയശേഷം ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.