തെളിവുനശിപ്പിക്കൽ, ഗൂഢാലോചന. ബിജു ജോസഫിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റിൽ

ചോദ്യം ചെയ്യലിന് നേരത്തെ നോട്ടിസ് നൽകിയെങ്കിലും ദിവസങ്ങളായി ഇവർ ഹാജരായിരുന്നില്ല.

New Update
biju joseph

 തൊടുപുഴ: ബിസിനസ് പങ്കാളിയായിരുന്ന ബിജു ജോസഫിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ജോമോന്റെ ഭാര്യ സീനയെയാണ് (45) അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ അഞ്ചാം പ്രതിയാണ് സീന.

Advertisment

ചോദ്യം ചെയ്യലിന് നേരത്തെ നോട്ടിസ് നൽകിയെങ്കിലും ദിവസങ്ങളായി ഇവർ ഹാജരായിരുന്നില്ല. ഇന്നലെ തൊടുപുഴ പൊലീസിന്റെ മുൻപിൽ ഹാജരായ സീനയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഇവരെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.തെളിവുനശിപ്പിക്കൽ, ഗൂഢാലോചന തുടങ്ങിയവയിൽ സീനയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.

മരണമുറപ്പിക്കാൻ ബിജുവിന്റെ മൃതദേഹവുമായി പ്രതികൾ ജോമോന്റെ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്ന് നൽകിയത് ഭാര്യ സീനയാണ്. വീട്ടിലെ തറയിലും ചുവരിലും വീണ രക്തം തുടച്ചു വൃത്തിയാക്കിയെന്നും തുടയ്ക്കാൻ ഉപയോഗിച്ച തുണി പിന്നീട് കത്തിച്ചെന്നും സീന പൊലീസിനോട് സമ്മതിച്ചു.